Sunday, January 20, 2013

യുദ്ധചിത്രത്തില്‍

ചത്ത് മലച്ച് 
കിടക്കുന്നവളുടെ മുലയില്‍ 
അമര്‍ന്ന് നില്‍ക്കുന്നു 
ബൂട്സിട്ട ഒരു കാല്‍.

കാലിന്റെയുടമയെ 
കുറിച്ചോര്‍ത്തില്ല. 

ആ കാലില്‍ 
എണ്ണ തേച്ച് കുളിപ്പിച്ച 
രണ്ട്‌ കൈകളെ കുറിച്ചോര്‍ത്തു.
വറ്റിയിട്ടും, ചോരിവാ 
കണ്ടൊരിക്കല്‍ 
കനത്ത് വിങ്ങിയ 
രണ്ട് മുലകളെക്കുറിച്ചും.


18 comments:

  1. യുദ്ധവും സമാധാനവും....

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  2. നിന്നെ ഊട്ടിയതും
    നീ കൊത്തിപ്പറിച്ചതും

    ReplyDelete
  3. കവിയുടെ കാഴ്ച എപ്പോഴും നേരിന്റെ നേരിലേക്ക് നീളുന്നു

    ReplyDelete
  4. സൃഷ്ടി,സ്ഥിതി,സംഹാരം.
    ഇന്നിന്‍റെ കാഴ്ചകള്‍
    ആശംസകള്‍

    ReplyDelete
  5. എല്ലാക്കാലത്തും യുദ്ധത്തിന്റെ നീതി ഇതു തന്നെ.......

    ReplyDelete
  6. ഒരു യുദ്ധകാല ചിത്രത്തിന്റെ നേര്‍പ്പകര്‍പ്പ്.

    നന്നായി

    ReplyDelete

  7. മനുഷ്യൻ മനുഷ്യനല്ലാതാവുമ്പോൾ.....എന്തു പറയാൻ....
    കവിത ഇഷ്ടമായി.

    ReplyDelete
  8. ഒന്നും പറയാന്‍ കഴിയുന്നില്ല.........

    ReplyDelete
  9. വിചാരങ്ങളും വികാരങ്ങളുമുള്ള ജീവനുള്ള ശരീരം മാത്രമല്ലാത്ത ഒരു മനുഷ്യനോട് കാണിക്കുന്നതിലും വലിയ ക്രൂരതയല്ല ചേതനയറ്റ ഒരു വെറും ശരീരത്തോട് കാട്ടിയിരിക്കുന്നതെന്ന് തോന്നുന്നു!

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. നല്ല കവിയ്ക്ക്‌ കൂടുതല്‍ വാക്കുകള്‍ ആവശ്യമില്ല. നന്നായി.

    ReplyDelete
  12. a compelling visual of war.totalling disturbing..

    ReplyDelete
  13. a compelling visual of war.totally disturbing..

    ReplyDelete
  14. എന്തിനതികം ഇത്രയും മതി ആ യുദ്ധചിത്രം മനസ്സിൽ പതിഞ്ഞു.ആശംസകൾ

    ReplyDelete