കറ നല്ലതാണെന്ന്
പറയുന്നു
പരസ്യത്തിലെ പെണ്ണ്.
പതിവ് പോലെ സുന്ദരി,
വെളുത്തവൾ,
കറയറ്റവൾ.
തുടൽ വലിപ്പത്തിൽ താലിമാല
നെറ്റിയിലേക്കിറങ്ങി സിന്ദൂരം
കറകളെല്ലാമറ്റവൾ.
പുത്തൻ കൂറ്റാണ്
മുന്പൊക്കെ സാരിയുടുത്തലക്കിയവൾ
ഇപ്പോൾ ജീൻസിട്ട് അലക്കുന്നു.
കറ പോകും
തെളിവുണ്ട്,
അലക്കിവിരിക്കുന്നു തുണികൾ.
കറ പോയ പോലിരിക്കുന്നു,
വെളുത്തും തുടുത്തുമിരിക്കുന്നു.
കറ നല്ലതെന്ന് പറയുന്നു
സോപ്പ് പൊടി വിൽക്കുന്നു,
ഉത്തമ കുടുംബിനി
കറയകറ്റുന്നവൾ.
കറ നല്ലതാണ്.
കറയുടെ നിറമെന്ത്?
ഗന്ധം, രുചി?
പണിക്കാരിക്ക് മാറ്റി വച്ച
ചായഗ്ലാസ്സിൽ
ജാതിയുടെ പാടയുണ്ട്
കഴുകിയാൽ പോകുമോ?
തെരുവിൽ
മതമെന്ന് പേരുള്ള മുട്ടനാടുകളുരസുന്നു,
കൊമ്പ് കോർക്കുന്നു,
ചോര ചിന്തിച്ചിന്തി
വീട്ടിലെ ഇലപ്പടർപ്പുകൾ പോലും
ചുവന്നിരിക്കുന്നു
നല്ലതെന്ന് പറയുമോ?
ബസിൽ അരികെ
മീൻകാരി,
ദേഹത്ത് ഉളുമ്പ് മണം,
തുണികളിൽ ചെതുമ്പൽത്തിളക്കം
തൊട്ടിരിക്കുമോ
നോക്കിച്ചിരിക്കുമോ?
മണം പോകുമെന്ന് പറയുമോ?
കറ നല്ലതാണ്
കറ വെള്ളയും വെള്ളയും
ഉടുത്ത് പോകുന്നു
കറ
ഒരു വെളുത്ത ചെമ്പരത്തിയായ്
വിരിഞ്ഞ് നിൽക്കുന്നു.
പലർ ചേർന്ന്
അലക്കി വെളുപ്പിച്ച
ഒരു ജനക്കൂട്ടം
ആ വെളുത്ത ചെമ്പരത്തി
ചൂടി നില്ക്കുന്നു.
കറപുരളാത്ത ജിവിതമാണ് എന്നുകേള്‍ക്കുമ്പോള്‍ അഭിമാനമായിരുന്നു.
ReplyDeleteഇന്നോ ഏതു കറപുരണ്ടാലും.........
അര്‍ത്ഥമുള്ള വരികള്‍
ആശംസകള്‍
പലർ ചേർന്ന്
ReplyDeleteഅലക്കി വെളുപ്പിച്ച
ഒരു ജനക്കൂട്ടം
ആ വെളുത്ത ചെമ്പരത്തി
ചൂടി നില്ക്കുന്നു.
എത്ര കഴുകിയാലും പോകാത്ത കറകള്‍
കറ നല്ലതാണെന്ന് എല്ലാരും സമ്മതിക്കുന്നു. കാലം!!!
ReplyDeleteചൂണ്ടിക്കാണിച്ച കറയൊന്നും പോവില്ല.. രാമൊഴി.. അഭിനന്ദനങ്ങള്‍ ഈ വരികള്‍ക്ക്
ReplyDeleteആ വെളുപ്പ് കണ്ട് കണ്ണും മഞ്ഞളിച്ച് അന്ധത സ്വയം വരിക്കുന്ന പൊതുജനത്തിന്റെ ചെവികൾക്കു മേലേ, ഒന്നാന്തരം ചുവന്ന ചെമ്പരത്തിപ്പൂ തന്നെ തിരുകണം.
ReplyDeleteനല്ല കവിത
ശുഭാശംസകൾ....
ഉം ഉം ഉം
ReplyDeleteനാട്ടുരാജാക്കൻമാർക്കെല്ലാം ഇപ്പോൾ വെളുത്തേടത്തിമാരുടെ പണിയാണ്. തോളത്തു തൂക്കിയ വെള്ളത്തുണിക്കെട്ടിലെ കറകൾ മുഴുവനും വെളുപ്പിക്കണ്ടേ !!
ReplyDeleteനല്ല കവിത ചിത്ര.
അലക്കി ഇട്ട വരികൾ മനോഹരം
ReplyDeleteകറകള്‍ കളറില്‍ മുക്കിയാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത് അല്ലെ..
ReplyDeleteമനോഹരമായ വരികള്‍
പരസ്യങ്ങളുടെ ഉള്ളറകള്‍ ....നന്നായി ...!
ReplyDeleteവാക്കുകള്‍ കൊണ്ടുള്ള പ്രയോഗങ്ങള്‍ ഇഷ്ടായീട്ടോ... ആസംസകള്‍.
ReplyDeleteകവിത നല്ലതാണ് ....
ReplyDeleteആശംസകള്‍..!!!!!!