Saturday, February 7, 2015

വെളിപാടുകള്‍

കാട്ടിൽ  
കൂറ്റൻ മരങ്ങളിൽ നിന്നും              
ഇല പൊഴിയുന്നു.

തിരക്കുകളില്ലായിരുന്നു.
കാറ്റിനൊപ്പം
ഉയർന്നും താഴ്ന്നും
തെന്നിയും
ഇല പൊഴിയുന്നത്
കണ്ട് നിന്നു.

തിരക്കുകളില്ലായിരുന്നു  
മണ്ണിന്റെ മിനുസങ്ങളിൽ
ഇല വന്ന് തൊടുന്ന
ഒച്ച കേട്ടു നിന്നു.

പാറപ്പുറത്ത്
ഒരു അരണ.
ധ്യാനിച്ചിരിക്കുന്ന അരണയെ
നോക്കി നിന്നു.
തിരക്കുകളില്ലായിരുന്നു.

അരണക്കണ്ണിടകളിൽ
കൂറ്റൻ മരങ്ങളിൽ നിന്നും
ഇല പൊഴിയുന്നത് കണ്ടു.

കാതടപ്പിക്കുന്ന നിശബ്ദതയിൽ
ബുദ്ധനെ അറിഞ്ഞു.

***

നഗരത്തിലെ
പ്രഭാതത്തിൽ
ബുദ്ധനെ വീണ്ടും കണ്ടു.

ചവറ് കൂനയ്ക്കരികിൽ
ധ്യാനിച്ചിരിക്കുന്നു
തവിട്ട് നിറമുള്ള
ഒരു ബുദ്ധൻ.     

5 comments:

  1. Published in navamalayali
    http://www.navamalayali.com/component/content/article/29-kavitha/238-chithra-poetry?Itemid=126

    ReplyDelete
  2. വെളിപാടുകള്‍...............
    ആശംസകള്‍

    ReplyDelete
  3. തവിട്ടുനിറമുള്ള ബുദ്ധന്‍

    ReplyDelete
  4. കാതടപ്പിക്കുന്ന നിശബ്ദതയിൽ
    ബുദ്ധനെ അറിഞ്ഞു.

    ReplyDelete
  5. തിരക്കുകിളില്ലാതിരിക്കുക ഭാഗ്യമാണ്

    ReplyDelete