Sunday, November 22, 2009

ടിനിമോള്‍ക്ക്‌

ഇന്നും 
മൈലാഞ്ചിക്ക്‌ 
നിണ്റ്റെ മണമാണ്‌.. 


അന്ന്‌ 
കുട്ടിക്കുശുമ്പായിരുന്നു 
നീ അണിഞ്ഞിരുന്ന 
മാലാഖക്കുപ്പായത്തോട്‌ 
തൂവെള്ളക്കയ്യുറകളോട്‌ 
ആരൊക്കെയോ 
നിനക്കായ്‌ കൊണ്ട്‌ വന്ന 
ചുവന്ന്‌ തുടുത്ത റോസപ്പൂക്കളോട്‌.. 
ഒരു വെളുത്ത വണ്ടിയില്‍ കയറി 
നീ എങ്ങോ പോകും വരെ.. 
രണ്ടു നാള്‍ കഴിഞ്ഞമ്മ 
നിനക്കായിലയില്‍ 
പൊതിഞ്ഞു വച്ച മൈലാഞ്ചി 
ദൂരേക്കെറിഞ്ഞു കളയും വരെ..


കയ്യുറക്കുള്ളിലെ 
തുന്നിച്ചേര്‍ത്ത വിരലുകളില്‍ 
ആരും കാണാതിട്ടു തരട്ടെ 
ഞാനീ മൈലാഞ്ചിക്കൂട്ട്‌? 
നിരത്തില്‍ നീ 
വാര്‍ത്ത രക്തത്തോളം 
നിറമുണ്ടാവില്ലതിനെങ്കിലും.. 


പച്ച ചുവപ്പാകുന്ന 
അതേ നിസ്സാരതയോടെ 
കാലം 
നിന്നെ തിരികെ തന്നിരുന്നെങ്കില്‍..

7 comments:

  1. മരണത്തിന്‍റെ മുഖം കറുപ്പായിരിക്കും
    കുട്ടികളുടെ മരണം....അമ്മമാര്‍ക്ക് എന്നും .......വേദനകള്‍ ...
    ഇങ്ങനെ പച്ചയായി എഴുതുമ്പോള്‍...വായന ...എന്തോ ...ഒരു ഭയം
    നന്നായിരിക്കുന്നു
    നന്‍മകള്‍ നേരുന്നു
    നന്ദന

    ReplyDelete
  2. manassil thottu.
    enikkum entho oru bhayam.
    pirakkathe poya ente kunjine veendum orthu.

    ReplyDelete
  3. ഈ കവിത വായിച്ചിട്ടേയില്ല..
    കണ്ടിട്ടുമില്ല..

    ReplyDelete
  4. പച്ച ചുവപ്പാകുന്ന
    അതേ നിസ്സാരതയോടെ
    കാലം
    നിന്നെ തിരികെ തന്നിരുന്നെങ്കില്‍..
    kollam, nalla kavitha
    pakshe manas nomparappedunnu

    ReplyDelete
  5. വായനക്ക്‌ നന്ദി നന്ദന, നീലക്കുറിഞ്ഞി, ശശി, സാജന്‍..

    ReplyDelete
  6. Dear Chithra ,

    read the poem..good one.. i rank the same along with one of your great works so far.

    Why do not you send some poems to print media also..?

    ReplyDelete
  7. ചിത്ര,



    വായിച്ചു, കണ്ണു നിറഞ്ഞു..

    ഇരുപതു വര്‍ഷം കഴിഞ്ഞും..

    ReplyDelete