Monday, January 25, 2010

ഉപ്പൂറ്റുന്നവര്‍

ഉപ്പൂറ്റാനൊരു
കടല്‍ തിരയണോ
ഉള്ളിലൊരു
കടലേറ്റി നടക്കുന്നവള്‍ക്ക്‌?

ഉള്ളിലൊരു
കടലേറ്റി നടക്കുന്നവള്‍ക്ക്‌
കൂട്ട്‌
ഒരു വസന്തമെപ്പോഴും
അധികമുള്ളവര്‍.
മഴ കനക്കുമ്പോഴൂറുന്ന
നിശബ്ദതയും, ഒരു പൂ 
വിരിയുമ്പോഴുതിരുന്ന
സംഗീതവും കേള്‍ക്കുന്നവര്‍.
തീ പിടിച്ച സ്വപ്നങ്ങളോടൊപ്പം
ഉദിച്ചസ്തമിക്കുന്നവര്‍.
ഭ്രാന്തിനും മരണത്തിനു
മൊത്തോടിത്തൊട്ടു കളിക്കുന്നവര്‍.
വഴിയറിയാതെ
യാത്ര ചെയ്യുന്നവര്‍.

കടല്‍ കാറ്റോളം
ഉന്‍മാദം ഉള്ളിലുള്ളവള്‍ക്ക്‌ 
കൂട്ട്‌
കടല്‍ കാറ്റോളം
ഉന്‍മാദം ഉള്ളിലുള്ളവര്‍.

ഉപ്പൂറ്റാനൊരു
കടല്‍ തിരയണോ
ഉള്ളിലൊരു
കടലേറ്റി നടക്കുന്നവര്‍ക്ക്‌?

5 comments:

  1. ഉപ്പൂറ്റാനൊരു
    കടല്‍ തിരയണോ
    ഉള്ളിലൊരു
    കടലേറ്റി നടക്കുന്നവര്‍ക്ക്‌?

    ReplyDelete
  2. വരികള്‍ക്ക് ഇച്ചിരി നീറല്‍ ഉണ്ടല്ലോ. നന്നായിട്ടുണ്ട്.

    ReplyDelete
  3. കടല്‍ കാറ്റോളം
    ഉന്‍മാദം ഉള്ളിലുള്ളവള്‍ക്ക്‌
    കൂട്ട്‌
    കടല്‍ കാറ്റോളം
    ഉന്‍മാദം ഉള്ളിലുള്ളവര്‍.

    നന്നായിട്ടുണ്ട്.

    ReplyDelete
  4. വായനയ്ക്ക്‌ നന്ദി സാജന്‍, ഗിനി, റ്റോംസ്‌..

    ReplyDelete
  5. പക്ഷെ ഉപ്പുള്ള കടല്‍ കാണുമ്പോഴാണ് ഉള്ളിലെ കടലിലെ അടിയൊഴുകുകള്‍ വേലിയെറ്റങ്ങളാകുന്നത് :)

    ReplyDelete