Thursday, July 15, 2010

ചരമവാര്‍ഷികം

കറുത്ത വസ്ത്രങ്ങള്‍
ധരിച്ചു വന്നൊരാള്‍
ഏറ്റവും പ്രചാരമുള്ള
പത്രത്തില്‍ വന്ന,
ഭാര്യയുടെ
ചരമവാര്‍ഷികക്കോളം
ചൂണ്ടിക്കാണിക്കുന്നു.

പരേതരുടെ കോളത്തില്‍
നിന്നെല്ലാവരും
എന്‍റെ നോട്ടത്തിനൊപ്പം
കണ്ണ് പായിക്കുന്നുണ്ട്.
ഓര്‍മ്മിക്കപ്പെടലിന്റെ
സാധ്യതകളെ കുറിച്ചോര്‍ത്ത്
ഉള്ളിലൊരു തേരോടുന്നുണ്ട്.

മരിച്ചാലും തീരുന്നില്ല
ഉള്ളതിന്റെയും
ഇല്ലാത്തതിന്റെയും
പങ്കപ്പാടുകള്‍.

മറവി, ഇല്ലാത്തവരുടെ സത്യം
ഓര്‍മ്മ, ഉള്ളവരുടെ മിഥ്യ.

ഇതിനിടെ
ചരമവാര്‍ഷികങ്ങള്‍
വന്നും പോയും.

11 comments:

  1. ചരമ വാര്‍ഷികങ്ങള്‍ പിന്നെ ചരമ യുഗങ്ങളും

    ReplyDelete
  2. രാമൊഴീ, കവിത ഉള്ളിലേക്ക് കടന്നുവന്നില്ല എന്തോ എവിടെയോ ഒരു തടസ്സം പോലെ, വല്ലാതെ വ്യായാമം ചെയ്ത് എഴുതിയ ഒരു ഫീൽ, അത് എന്റെ മാത്രം തോന്നൽ ആവാം,

    മരിച്ചാലും തീരുന്നില്ല
    ഉള്ളതിന്റെയും
    ഇല്ലാത്തതിന്റെയും
    പങ്കപ്പാടുകള്‍.

    മറവി, ഇല്ലാത്തവരുടെ സത്യം
    ഓര്‍മ്മ, ഉള്ളവരുടെ മിഥ്യ.

    ഇത്രയും കാര്യങ്ങൾ പറയാൻ ഒരു സന്ദർഭം കണ്ടെത്തിയ പോലെ തോന്നി.

    വരട്ടെ ചിന്തയും വികാരങ്ങളും നൈസർഗ്ഗീകമായി. ബുദ്ധിപരമായ കവിത കവിതയല്ലന്ന മതം എനിക്കില്ല കേട്ടോ

    ReplyDelete
  3. ചരമപേജ് തരുന്ന ഒരു വല്ലാത്ത വികാരം
    കറുപ്പിന്റെ പ്രകടനപരത,
    ഭാര്യാവിയോഗ പരസ്യത്തിലേക്ക് ഊന്നുന്നയാള്‍!
    കവിത അസ്വസ്ഥമാക്കി, ലക്ഷ്യവേധിയായി

    ReplyDelete
  4. മരിച്ചാലും തീരുന്നില്ല
    ഉള്ളതിന്റെയും
    ഇല്ലാത്തതിന്റെയും
    പങ്കപ്പാടുകള്‍.

    ReplyDelete
  5. മരിച്ചാലും തീരുന്നില്ല
    ഉള്ളതിന്റെയും
    ഇല്ലാത്തതിന്റെയും
    പങ്കപ്പാടുകള്‍....
    -ചിത്രാ, സുരേഷിനോട് യോജിക്കാൻ തോന്നുന്നു

    ReplyDelete
  6. "മരിച്ചാലും തീരുന്നില്ല
    ഉള്ളതിന്റെയും
    ഇല്ലാത്തതിന്റെയും
    പങ്കപ്പാടുകള്‍..."
    observation കൊള്ളാം. :)

    ReplyDelete
  7. പരേതരുടെ കോളത്തില്‍
    നിന്നെല്ലാവരും
    എന്‍റെ നോട്ടത്തിനൊപ്പം
    കണ്ണ് പായിക്കുന്നുണ്ട്.

    ee varikal nenchil kontu.

    ReplyDelete