അയല്‍മണ്ണിലേക്ക്
വേരുകള്‍ പടര്‍ത്തുന്നെന്ന്
വിധിച്ച്,
പ്ലാവിനെ.
പുഴുക്കുത്തില്ലാതെ
ഒന്നിനെ തരുന്നില്ലെന്ന്
പ് രാകി ,
മാവിനെ.
തേങ്ങ വീണു
ചാവുമെന്നടക്കം
പറഞ്ഞ്,
തെങ്ങിനെ.
ഒടുവില്‍
വട്ട് കളിക്കിടെ
കളത്തിനപ്പുറം
കാലു കുത്തിയെന്ന്
ചൊല്ലി, അവളെ.
(സൈകതത്തില്‍ പ്രസിദ്ധീകരിച്ചത്
http://www.saikatham.com/4-Malayalam-Poem-4.php )
ഒതുക്കം ഇതാണ്
ReplyDeleteകവിതയുടെ മന്ദസ്മിതം.
ReplyDeleteകളം മാറിച്ചവിട്ടരുതെല്ലോ, നല്ല ക്രിസ്പ് ആയിരിക്കുന്നു
ReplyDeleteഅതെ
ReplyDeleteകാലം മാറി ചവിട്ടരുത്.
ഭംഗിയായ കവിത.
പുറത്താക്കലിന്റെ നാള്വഴികള്‍ നന്നായി.
ReplyDeleteആശംസകള്‍
നാം എന്തിനെയും ഏതിനെയും പുറത്താക്കുകയാണല്ലോ. മനോഹരം
ReplyDeleteപ്രിയപ്പെട്ട ചിത്ര ,
ReplyDeleteഈ കവിത എനിക്കു നന്നേ ബോധിച്ചു.