Sunday, August 15, 2010

ഏകാന്തം

മല 
കയറിക്കയറി 
പോകുന്നു ഒരാള്‍.
താഴെ 
മരക്കൂട്ടങ്ങള്‍ക്കുള്ളില്‍  നിന്നും 
നോക്കുന്നു രണ്ട്‌ കണ്ണുകള്‍.

മലയുടെ 
ഉച്ചിയിലെത്തി 
നില്‍ക്കുന്നു ഒരാള്‍.
താഴെ 
ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ 
നോക്കുന്നു രണ്ട്‌ കണ്ണുകള്‍.

മലയുടെ 
മുകളില്‍ നിന്ന് 
പഞ്ഞിക്കെട്ടുകള്‍ 
മറച്ച ഭൂമിയെ 
നോക്കുന്നു ഒരാള്‍.
താഴെ 
കരിയിലക്കിടക്കയില്‍ നിന്നും 
നോക്കുന്നു രണ്ട്‌ കണ്ണുകള്‍.

അടുത്തടുത്ത് വന്ന 
ഒരു പഞ്ഞിക്കെട്ടിലേക്ക്
ചവിട്ടിക്കയറുന്നു ഒരാള്‍.
താഴെ 
മണ്ണിനടിയില്‍ നിന്നും 
നോക്കുന്നു 
അയാളുടെ തന്നെ 
രണ്ട്‌ കണ്ണുകള്‍.

13 comments:

  1. കൊള്ളാം അങ്ങനെ ഇനിയും കയറി പോകട്ടെ ...

    ReplyDelete
  2. ഒന്നും ആപോചിക്കാതെ ചാടിക്കയറ്റം തന്നെ....

    ReplyDelete
  3. ഉയരങ്ങളില്‍ എത്തട്ടെ...നന്നായി.

    ReplyDelete
  4. കൊള്ളാം സഞ്ചാരം, എങ്ങനെ പോയാലും ഒടുവിൽ തഴെ നിന്ന് മോളിലേയ്ക്കേ നോക്കൂ എന്നാണ്‌ ഗുണപാഠം

    ReplyDelete
  5. കണ്ണുകൾ അവസാനം മണ്ണിനടിയിൽനിന്നു നോക്കുന്നു!! എല്ലാവരും കയറുമ്പോൾ ശ്രദ്ധിക്കട്ടെ.

    മൊത്തം കവിതകളിലൂടെ കടന്നുപോയി. നന്നായി എഴുതുന്നു, ചിത്ര. ആശംസകൾ.

    ReplyDelete
  6. ഉയർച്ചകളിലേക്ക് കണ്ണും നട്ട്

    ReplyDelete
  7. ാണ്ടര്‍ദ്ധവൃത്തങ്ങളില്‍ ഒരു ജീവിതം പൂര്‍ണ്ണം...

    ഇടയ്ക്കുള്ള തൊട്ടലറിയാത്ത വിടവ്,അനുഭവപാഠം.

    നല്ല വരികള്‍

    ReplyDelete
  8. we all search logic...mukalil oral thazhe oral.......mukalil eppozhum mala..... marakkottam, ilacharth, kariyila, manninadibagam enningane thazhe....

    Hiding your sources is the secret to creativity...its a favorite of mine...how true ryte?

    But some artistical expressions are not made intentionally...they just happend with an unbelivable warmth within....daivathinte kayyopp enokke parayunna poleyonn...
    angane ethra expression nalkanakum oralkk oru jeevithathil...may be only those are creations...and ofcourse the others, we ve to create them becoz we are artists and its our work to create art even if we ve got nothing to express...
    i think this wont be one of my favourite...infact none of mine too...may be i should gain more exp to read each artists with a sense of beauty....but as of now..

    ReplyDelete
  9. എന്താ കണ്ണുകൾ പിന്തുടരുന്നുവെന്നലോസരപ്പെടുന്നുവോ? കവിത ഒരു ‘ദുഷ്കരപദപ്രശ്ന‘മാകുന്നുവോ? ഉയർച്ചയെന്നൊക്കെ അങ്ങ് സമാധാനിക്കാനാവുന്നില്ല എന്റെ പഴകിയ കാവ്യാനുശീലനത്തിന്!

    ReplyDelete
  10. ഒരു തരത്തിലും സംവദിച്ചില്ലെങ്കില്‍ കവിത പരാജയപ്പെട്ടു എന്ന് കരുതാം അല്ലെ ശ്രീ മാഷേ? comments കാണുമ്പോള്‍ അങ്ങനെ തോന്നുന്നു..കവിതയുടെ വിഷയം solitude ആണ്. ഒരാളുടെ ചെയ്തികളെ അയാളുടെ കണ്ണുകള്‍ മാത്രം വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു അവസ്ഥയെ വരച്ചെടുക്കാന്‍ ശ്രമിച്ചതാണ്..a self observation which continues till death...

    thanks for all the comments..

    ReplyDelete
  11. kayattam irakkatheyo irakkam kayattatheyo nirnayikkumbol ranndinum idayil jeevithathinte idathadavillatha aavarthanam!

    ReplyDelete
  12. ആ, അങ്ങനെ ഒരു ക്ലൂ തന്നപ്പോൾ കിട്ടി, പദങ്ങളുടെ പരിമിതികളെ മറികടക്കാനുള്ള വെമ്പലുണ്ടല്ലോ , അതാണ് രാമൊഴിയുടെ വരികളെ കവിതയാക്കുന്നത്. ചിലപ്പോളവ സംവദിച്ചില്ലെന്നിരിക്കും, ഫ്ലാറ്റായ (ഒരു ധ്വനിയുമില്ലാത്ത) ഒരു ‘മനസ്സിലാകുന്ന’ കവിതയുടെ ‘ജനകീയത’ യിൽ കാര്യമില്ലല്ലോ, വിനയചന്ദ്രന്റെ ചില കവിതകൾക്ക് മുമ്പിൽ പകച്ചു നിൽക്കാറുണ്ട് ഞാൻ, പക്ഷേ, ചില വിനയചന്ദ്രികകൾ എന്നെ വാക്കുകൾക്കതീതമായ മഹാകാശങ്ങളിൽ എത്തിക്കാറുണ്ട്!

    ReplyDelete