ഒഴിഞ്ഞ കുടവുമായ്
ഒരുവള്‍,
പ്രണയത്തെയും
സൌന്ദര്യത്തെയും
കുറിച്ച് പാടുന്നു.
ഓളത്തുടിപ്പിലും
ഓലത്തലപ്പിലും
നിലാവഴിച്ച് വച്ച്
രാത്രിയവിടെ, നഗ്നയായി
നില്പുണ്ടാകുമെന്നവള്‍.
പകല്‍ക്കതിരുകള്‍
കൊഴിഞ്ഞു വീണ
കൊയ്ത്തു പാടങ്ങളില്‍,
നിഴല്‍രൂപങ്ങള്‍
മതിമറന്നാടുന്നുണ്ടാവുമെന്നവള്‍.
ചേറുമണത്തിന്‍ ലഹരിയില്‍
മുഖം പൂഴ്ത്തിയാരോ
വസന്തരാഗങ്ങള്‍
മൂളുന്നുണ്ടാവുമെന്നവള്‍.
റാന്തല്‍ വെളിച്ചത്തില്‍
ആരൊക്കെയോ
സ്വപ്നങ്ങളിലേക്ക്
തുഴഞ്ഞടുക്കുന്നുണ്ടാവുമെന്നവള്‍.
നിലാവഴിച്ചു വച്ച്
മതിമറന്നാട്ടമാടി
വസന്തരാഗങ്ങള്‍ മൂളി
തുഴഞ്ഞേ പോകുന്നു,
ജലസാമ്രാജ്യത്തില്‍
നിന്നൊഴിഞ്ഞ കുടവുമായ് വന്നവള്‍;
അടുക്കാന്‍ ഒരു കടവ് തേടി.
വരിയായൊഴുകുന്നു,
ReplyDeleteപകല്‍ക്കതിരുകള്‍
ReplyDeleteകൊഴിഞ്ഞു വീണ
കൊയ്ത്തു പാടങ്ങളില്‍,
.....
ഇതു രാമൊഴിയുടെ സൌന്ദര്യം
സൌന്ദര്യം തുളുമ്പിയ വരികള്‍.
ReplyDeleteനിലാവഴിച്ച് വച്ച്
ReplyDeleteരാത്രിയവിടെ, നഗ്നയായി
നില്പുണ്ടാകുമെന്നവള്‍...
ആ നിലാവിനെയാണോ നിന്‍റെ രാമൊഴികള്‍ പുതയ്ക്കുന്നു..?
വാഹ്..
ReplyDeleteനിലാവില്‍ വാക്കിന്റെ സുന്ദര്യം തുളുമ്പുന്നു
..
ReplyDeleteലളിതം സുന്ദരം,
വാക്കുകള്‍ ഇനിയുമൊഴുകട്ടെ..
..
ലാവണ്യത്തിന്റെ വീഞ്ഞാണൊ രാമൊഴി?
ReplyDeleteവാക്കുകളുടെ നിറകുടം..!!
ReplyDeleteഓളത്തുടിപ്പിലും
ReplyDeleteഓലത്തലപ്പിലും
നിലാവഴിച്ച് വച്ച്
രാത്രിയവിടെ, നഗ്നയായി
................
പകല്‍ക്കതിരുകള്‍
കൊഴിഞ്ഞു വീണ
കൊയ്ത്തു പാടങ്ങളില്‍...
ഈ വരികള്‍ വളരെ ഇഷ്ടമായി.
അവസ്സാന സ്റ്റാന്‍സെ എന്തൊ അപൂര്‍ണ്ണമായി തോന്നുന്നു.
ഒരുപക്ഷെ, ആ വസന്തഗാനത്തെക്കുറിച്ച് നേരത്തെ ഒരു തവണ പറഞ്ഞതു കൊണ്ടാവാം.
അതെ രാജേഷ് പറഞ്ഞിടത്തു നിന്നും തുടങ്ങട്ടെ, വസന്തഗാനം രണ്ടാമത് വേണ്ടായിരുന്നു. രാമൊഴി പല കവിതകളിലും ഇത്തരം ആവർത്തനങ്ങൾ മന:പൂർവ്വമല്ലാതെ വരുത്തുന്നത് കാണുന്നു.
ReplyDeleteകടവിൽ ജലമെടുക്കാൻ കുടവുമായ് എത്തി സ്വപ്നലോകത്തിലേക്ക് യാത്രപോയവൾ. അവളുടെ ജീവിതം പോലെ ഒഴിഞ്ഞ കുടം, ലോകം ഒരു കടവും അവൾക്ക് കാത്തു വച്ചിട്ടില്ലേ, അതോ തന്റെ കടവ് അവൾക്ക് കണ്ടെത്താൻ കഴിയാത്തതോ. കവിതയുടെ ക്രിസ്പ്നെസ്സ് ഇഷ്ടമായി.
ഒഴിഞ്ഞ കുടവുമായ്
ReplyDeleteഒരുവള്‍,
പ്രണയത്തെയും
സൌന്ദര്യത്തെയും
കുറിച്ച് പാടുന്നു.
-ഇഷ്ടമായി.
കാവ്യ ഭംഗി കൊണ്ടു സുന്ദരമായിരിക്കുന്നു.
ReplyDeletesundaram
ReplyDelete