എതിരെ വരുന്ന
വൃദ്ധന്‍റെ കണ്ണുകളില്‍
പുതുമഴയ്ക്കൊടുവില്‍,
വെയിലേറ്റുള്ളു പൊള്ളിക്കിടന്ന
പാടത്ത് നിന്നും
പൊന്തുന്ന ആവി പോലെ
എന്തോ ഒന്ന്.
അടുത്തടുത്ത് വന്നപ്പോള്‍
കണ്ണുകളില്‍
കൊടുംവേനലും അതിവര്‍ഷവും.
മൂന്നാം ചുവടിനായി
കുനിഞ്ഞു കൊടുത്ത
പല തലകളിലൊന്നായി,
പാടം മുറിഞ്ഞു നീണ്ട
റോഡിലൂടെ, അയാള്‍
ഓര്‍മ്മയുടെ വരമ്പുകളില്‍
അടി തെറ്റിത്തെറ്റി നടന്നു.
നഗരത്തില്‍ നിന്ന്
പല ഭാഷകള്‍
മൊഴിഞ്ഞു വന്ന ബസും
ഉള്‍നാടന്‍ ക്വാറിയില്‍ നിന്ന്
നഗരത്തിലേക്ക് പോകുന്ന ലോറിയും
തൊട്ടുതൊട്ടില്ലെന്ന മട്ടില്‍
അയാളെയും കടന്നു പോയി.
വണ്ടികള്‍ തീര്‍ത്ത
പൊടിപടലത്തില്‍ മുങ്ങി
വൃദ്ധനും ചുറ്റുമുള്ള പാടങ്ങളും
മങ്ങലേറ്റുപേക്ഷിക്കപ്പെട്ട
ഒരു ചിത്രം പോലെ
വഴിയരികില്‍ കിടന്നു.
എന്നത്തെയും പോലെ, റോഡ്
വണ്ടികള്‍ക്കുള്ളിലെ
മനുഷ്യരെയും കൊണ്ട്
പുതിയ പുതിയ
ചന്തകളിലേക്ക് കുതിച്ചു.
ടാറിട്ട നിരത്തിനുള്ളില്‍ നിന്ന്
പുറത്തേക്ക് തല നീട്ടിയ
ഒരു തുമ്പ
പൊരിവെയിലില്‍
ചെടിച്ചു നിന്നു.
എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍!
ReplyDeleteഗ്രാമവൃദ്ധനു ചുറ്റും അതിവേഗം കാലം, നഗരം, ടാറിൽ നിന്നും തുമ്പ തലനീട്ടുന്നു, പാടം മുറിച്ച് റോഡ്, ധൂസരം- മൌ ഇൻ റിവേർസ്- നഗരങ്ങൾ ഗ്രാമങ്ങളെ വളയുന്നു, അതിജീവിക്കുമോ എന്ന ആശങ്ക, കവിത ഇഷ്ടമായി. ഓണാശംസകൾ!
ReplyDeleteതാങ്കള്‍ക്കും ഓണാശംസകള്‍,.. ചിത്രാ...... :)
ReplyDeleteകൊള്ളാം. ഓണാശംസകൾ.
ReplyDeleteമൂന്നാം ചുവടിനു തലകുനിക്കേണ്ടി വരുന്നവരുടെ
ReplyDeleteകാലത്തിന്റെ ദൃശ്യഭാഷപോലെ ഈ വാക്കുകള്‍...
മൂന്നു ചുവടില്‍ അളന്നെടുത്തു കൊണ്ടു പോയത് എത്ര സ്വപ്നങ്ങളെയും,ഓര്‍മ്മകളെയുമാണു അല്ലേ.ഒരു തുമ്പപ്പൂവോളം പ്രതീക്ഷയെങ്കിലും തല കുനിക്കാതെ നില്‍ക്കട്ടെ..
ReplyDeleteഹൃദയം നിറഞ്ഞ ഓണാശംസകൾ..
ഓണാശംസകള്‍.
ReplyDeleteഅടുത്തടുത്ത് വന്നപ്പോള്‍
ReplyDeleteകണ്ണുകളില്‍
കൊടുംവേനലും അതിവര്‍ഷവും
തല നീട്ടുന്ന ആശങ്കകള്‍...
നന്നായിരിക്കുന്നു.
ഓണാശംസകള്‍.
വായിക്കുന്നു
ReplyDeleteവണ്ടികള്‍ തീര്‍ത്ത
പൊടിപടലത്തില്‍ മുങ്ങി
വൃദ്ധനും ചുറ്റുമുള്ള പാടങ്ങളും
മങ്ങലേറ്റുപേക്ഷിക്കപ്പെട്ട
ഒരു ചിത്രം പോലെ
വഴിയരികില്‍ കിടന്നു
നല്ല എഴുത്ത്
ഓണാശംസകള്‍
കവിത പതിവു പോലെ നന്നായിരിക്കുന്നു. കാലവും പുതുതലമുറശീലങ്ങളും ആഗോളജീവിതവും ഒക്കെച്ചേർന്ന് കടത്തിക്കൊണ്ടു പോയ രണ്ട് ചുവട് മണ്ണ്. മൂന്നാം ചുവടു വെയ്ക്കാൻ തലകാണിച്ചു കൊടുക്കുന്ന പാവം തുമ്പ. ഓണക്കാലത്തൊരു കുടയും ചൂടി ഒരു തുമ്പപ്പൂ എന്റെ തൊടിയിലും വന്നിട്ടുണ്ടാവണം....... ഓണാശംസകള്‍!
ReplyDelete'നഗരത്തില്‍ നിന്ന്
ReplyDeleteപല ഭാഷകള്‍
മൊഴിഞ്ഞു വന്ന ബസും
ഉള്‍നാടന്‍ ക്വാറിയില്‍ നിന്ന്
നഗരത്തിലേക്ക് പോകുന്ന ലോറിയും
തൊട്ടുതൊട്ടില്ലെന്ന മട്ടില്‍
അയാളെയും കടന്നു പോയി.'
Good. Very good.
ഓണത്തിന്റെ ഈ പുതുവ്യാഖ്യാനം ഏറെ ഇഷ്ടപ്പെട്ടു.
ReplyDeleteചവിട്ടിത്താഴ്ത്തപ്പെട്ടവർക്കു വേണ്ടി......
ReplyDeleteഓണാശംസകൾ...!
നന്ദി, തിരുവോണമേ നന്ദി.. നീ തന്നൊരീ രാമൊഴിക്കവിതയുടെ പേരിലും...
ReplyDeleteഇതു വായിച്ചപ്പോഴുള്ളില്‍
ReplyDelete"വെയിലേറ്റുള്ളു പൊള്ളിക്കിടന്ന
പാടത്ത് നിന്നും
പൊന്തുന്ന ആവി പോലെ
എന്തോ ഒന്ന്."
വളരെയിഷ്ടപ്പെട്ട കവിത, നന്ദി..
ഓണാശംസകളോടെ.....
thanks for all the comments..
ReplyDelete