ചെടിക്കുന്നു,
നിന്റെയഴകെഴുത്തുകള്‍.
കാഴ്ചകളെണ്ണിപ്പറയാം,
അല്ലെങ്കിലെന്റെ കണ്ണുകളിലേക്ക്
കയറി വരൂ, ഈ മുനമ്പില്‍
നിന്നാലെന്റെ താഴ്വാരങ്ങള്‍ കാണാം.
അവയുടെ ആഴങ്ങളെക്കുറിച്ചെഴുതു.
ഇനിയുമെന്തുണ്ട് എന്റെ
ചുണ്ടുകളോടുപമിക്കാന്‍.
അവയെ ഭദ്രമായി താഴിട്ടു പൂട്ടി
നീ വലിച്ചെറിഞ്ഞ
ഉപമകളില്ലാത്ത
താക്കോലുകളെ കുറിച്ചെഴുതു.
ആയിരം മുറികളുള്ള കൊട്ടാരം
ഉള്ളില്‍ തുറക്കുന്നവരെ കുറിച്ചെഴുതു.
ഇരുട്ടറക്കുള്ളിലെ മിന്നലിനെ കുറിച്ചെഴുതു.
യോനിയെ പൂവെന്നും
പറുദീസയെന്നും
പാടിയേറെ കേട്ടതല്ലേ?
ഇനിയതിലേക്ക് നീ പായിച്ച
വെടിയുണ്ടകളേയും
തറച്ച് കയറ്റിയ
ഇരുമ്പ് കമ്പികളെയും
കുറിച്ചെഴുതു.
നാല് വയസ്സുകാരിയുടെ
അടിവസ്ത്രങ്ങളില്‍ പതിയുന്ന
നിന്റെ കറകളെക്കുറിച്ചെഴുതു.
ഇനിയും
മുലകളെ കുറിച്ചെഴുതാന്‍
മുലകളെവിടെ?
മുളയ്ക്കുന്തോറും
അവ പറിച്ചെറിഞ്ഞു
ഞാന്‍ ചുട്ട നഗരങ്ങളെ കുറിച്ചെഴുതു.
എന്റെ ഒറ്റച്ചിലമ്പിന്റെ ഒച്ചയെക്കുറിച്ചെഴുതു.
നിന്റെ പടിക്കല്‍
ഉടലോടെ കത്തി നില്‍ക്കുന്ന
ഞങ്ങളുടെ
പൂര്‍ണ്ണ നഗ്നമായ
പ്രതിഷേധത്തെക്കുറിച്ചെഴുതു.
എഴുതൂ!
ഇന്ന് ഈ റിപ്പബ്ലിക് ദിനത്തിൽ ഈ കവിതയുടെ അഗ്നിയിൽ എരിഞ്ഞു പോകുന്നു ഈ പുരം!
ReplyDeleteപുരമെരിച്ചു കവിതകളുടെ കടുംതുടി പുരുഷ റിപ്പബ്ലിക് തകര്‍ക്കട്ടെ...
ReplyDeleteതീനാക്കുള്ള കവിത.
ReplyDeleteപല വരികളും നിന്നു കത്തുന്നു.
കൂടുതൽ പറയാൻ എനിക്കു വാക്കുകൾ കിട്ടുന്നില്ല.
nannayi...Republic dina asamsakal .
ReplyDeleteചിത്ര, സന്തോഷം കൊണ്ട് കണ്ണു നിറയുന്നു.
ReplyDeleteഅത്രയ്ക്കധികം അത്രയ്ക്കധികം..!
ഇഷ്ടമായെന്നല്ല ഈ കവിതയെക്കുറിച്ച് പറയേണ്ടത്..
ഉമ്മ
ഇതിനെ കമന്റാന്‍ എനിക്ക് വാക്കുകളില്ല
ReplyDeleteആശംസകള്‍
വാക്കുകള്‍ ഒച്ചയില്ലാതാകുന്നു
ReplyDeleteനന്നായി, ആശംസകള്‍
This comment has been removed by the author.
ReplyDeleteനന്നായിരിക്കുന്നു:)
ReplyDeleteതീക്ഷ്ണം........
ReplyDeleteഈ സ്ത്രീശക്തിയ്ക്കു എന്റെ പ്രണാമം
ReplyDeleteകഴിയില്ല ചിത്ര, മെയിൽ ഷോവനിസ്റ്റ് സമൂഹത്തിൽ അതിന്റെ എല്ലാ അഹന്തകളോടും അജ്ഞതയോടും സുഖവാസന പൊട്ടിത്തെറിക്കുന്ന ഞരമ്പുകളോടും കൂടി ജീവിക്കുന്ന ഒരുവനും ഈ വെല്ലുവിളി സ്വീകരിക്കില്ല. കഥാവശേഷൻ എന്ന സിനിമയിലെ നായകൻ ആത്മഹത്യ ചെയ്യുന്നതിനു മുൻപ് എഴുതി വച്ച വാചകമുണ്ടല്ലോ. ഈ ലോകത്ത് ജീവിച്ചിരിക്കാൻ ലജ്ജിക്കുന്നതുകൊണ്ട് ഞാൻ ഇതു ചെയ്യുന്നു എന്ന്.
ReplyDeleteഇത്രയും ഊർജ്ജമുള്ള, ആർജ്ജവമുള്ള, കരുത്തുള്ള നെഞ്ചിൽ കനൽ കോരിയിടുന്ന കവിത അടുത്തിടെ ഒരിടത്തും വായിച്ചില്ല. ചൂടാറും മുൻപ് ആനുകാലികങ്ങളിലേതിലേക്കെങ്കിലും അയയ്ക്കൂ. അവർക്കും തീ പിടിക്കട്ടെ. രാമൊഴിക്ക് ഒരു സലാം.
കഴിഞ്ഞ കാണലുകളും
ReplyDeleteനടക്കുന്ന കാഴ്ചകളും
പ്രതിഷേധങ്ങളും
തീഷ്ണം തീഷ്ണം...
ഗംഭീരം.
വാക്കുകൾക്ക് എന്തൊരു മൂർച്ച! നിങ്ങളിട്ട ലേബൽ (പെയിൻ) പോലും ഒരു പ്രതിഷേധമാണ്. ലിങ്കു തന്ന സീപീ ദിനേഷിനു നന്ദി.
ReplyDeleteഎന്തിനെക്കുറിച്ച്,
ReplyDeleteഎങ്ങനെയിനിയെഴുതും...
ചിത്ര, കവിത...
തീഷ്ണതയുള്ള വരികള്‍ക്കും ചിന്തകള്‍ക്കും അഭിനന്ദനങ്ങള്‍..സുരേഷാണ് ഇവിടെയെത്തിച്ചത്..
ReplyDeleteഇതേപോലെ എനിയ്ക്കിഷ്ടപ്പെട്ട ഒരു കവിതയാണ് ഭാനു കളരിയ്ക്കലിന്‍റ ബോണ്‍സായ്.
എന്‍റ അഭിപ്രായത്തില്‍ എല്ലാവരും വായിച്ചിരിയ്ക്കേണ്ട കവിത..
നാലാമിടം പുസ്തകത്തില്‍ ഞാന്‍ വീണ്ടും വീണ്ടം വായിച്ചു ആകവിത
അഭിനന്ദനങ്ങൾ.
ReplyDeleteഈ എഴുത്തിന്........
കൂടുതൽ ഒന്നും പറയാൻ വാക്കുകൾ ഇപ്പോഴില്ല.
ഒന്നും പറയാനില്ല..
ReplyDeleteഉണ്ട്...ഈ തീവ്രമായ
വരികള്‍ക്കും വികാരത്തിനും മുന്നില്‍ ശിരസ്സ്
നമിക്കുന്നു..
കണ്ടോ... ഇവിടെ വന്ന എല്ലാ പുരുഷന്മാരും എഴുത്തിനെയും എഴുതിയ ആളെയും എഴുതിയെ രീതിയും ഒക്കെ പ്രകീര്‍ത്തിച്ചതല്ലേ ഉള്ളൂ.. അതാണ്.... അതാണ് ആണ്‍ മനസ്സ്!!!!
ReplyDeleteപഴുത്ത ലോഹം പോലെ ഒന്ന് ..
ReplyDeleteആശംസകള്‍
തീക്ഷണമായ വരികളും ചിന്തകളും അഭിനന്ദനങ്ങള്‍
ReplyDeletemidukki kutti
ReplyDeletemy salute..
ചില/പല വാസ്തവങ്ങള്‍ക്ക് നേരെ / തറച്ചു കയറുന്ന കൂരമ്പ്..
ReplyDeletekuttiyaano lekhachechi? :)
ReplyDeleteSorry, malayalam font illa... malayaalathil thanne abhinandanam ariyiykaam mathram azhakunt ee kavithaykk... azhakinekkalumupari, aLakkan kazhiyaatthathra uRappum...
വായിച്ചു പക്ഷെ ഞാനൊരു കവിയല്ലാത്തതിനാല്‍ ആഴങ്ങളിലേക്കിറങി
ReplyDeleteമനസ്സിലാക്കി അഭിപ്രായം പറയാന്‍ ആവുന്നില്ല.
thanks NB NB Suresh 4 the link :)
പ്രതിഷേധം കണ്ടു തല കറങ്ങി പോയി..
ReplyDeleteഎന്തു പറയാൻ..
ആദമിനു ഹവ്വ ആപ്പിൾ കൊടുത്തുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല..തിരിച്ചാവാനാണ് സാദ്ധ്യത..
തിരുത്തിയെഴുതുവാനും, തിരുത്തിയെഴുതിക്കുവാനും മിടുക്ക് കൂടും ആണിന്..
എങ്കിൽ കൂടിയും ഒന്നു പറയട്ടെ, റിപബ്ലിക്കായതിനു ശേഷം, അടിയന്തരാവസ്ഥ ആരുടെ സൃഷ്ടിയായിരുന്നു?..
(came here by N B Suresh)
Ee otachilambu cyber space-il thee pidippikkum..
ReplyDeleteIntense..!
Abhivadyangal..!
ആയിരം മുറിവുകൽ....
ReplyDeleteകവിത ശക്തം. അഭിനന്ദനങ്ങള്‍.
ReplyDeleteഒറ്റക്ക് നിന്ന് ചിന്തിക്കുമ്പോള്‍ സ്ത്രീക്കായാലും പുരുഷനായാലും തോന്നാവുന്ന രോഷത്തിന്റെ ചിത്രം അത്രയെ ഈ കവിതയെക്കുറിച്ച് പറയുകയുള്ളൂ ഞാന്‍.
മുകളില്‍ കമന്റുകള്‍ എഴുതിയ സ്തീകള്‍ ഉമ്മ തന്നതും, കെട്ടിപ്പിടിച്ചതും എല്ലാം തങ്ങള്‍ക്ക് ഇത്രയും ഉച്ചത്തില്‍ ശക്തമായി പ്രതികരിക്കാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്താണ്. തനിക്ക് വേണ്ടീ മറ്റൊരാള്‍ ശബ്ദിക്കുമ്പോള്‍ ആരും കൈയ്യടിച്ച് പോകും.
വാഴ്ത്തിയ പുരുഷന്മാര്‍ (ഞാനടക്കം) അമ്പുകള്‍ ഹൃദയത്തില്‍ കൊണ്ടപ്പോള്‍ ഒരു മാത്ര എങ്കിലും അതിന്റെ ശക്തിയില്‍ കിടുങ്ങിപ്പോയതു കൊണ്ടാണ് നല്ലത് എഴുതിയത്. സ്വന്തം ഭാര്യയുടെ അടുത്ത് (അല്ലെങ്കില്‍ പ്രാപിച്ചിട്ടുള്ള ഏതെങ്കിലും സ്തീകളുടെ അടുത്ത്) ഒരിക്കലും നടത്താന്‍ പറ്റാത്ത കുറ്റ സമ്മതം അല്ലെങ്കില്‍ സ്വന്തം കുറ്റ ബോധം ഇവിടെ കമന്റ് ആയി വന്നു എന്നു മാത്രം.
ഒന്നിച്ച് നിന്ന് ചിന്തിച്ചാല്‍ പലതും അര്‍ത്ഥശൂന്യം എന്നും പക്ഷപാതപരം എന്നും മനസ്സിലാക്കാവുന്നതെയുള്ളൂ. ഉതിര്‍ത്ത വെടിയുണ്ടകള്‍ പലപ്പോഴും തണുപ്പായും, വിത്തായും പതിക്കുമ്പോള്‍ തിളപ്പിനെ ഒതുക്കിയ ഏതെങ്കിലും ഒരു സന്ദര്‍ഭത്തെ ഓര്‍ത്താല്‍ ഒരിക്കലും പറയില്ല.
നാല് വയസ്സുകാരിയുടെ പാവാട എന്നൊക്കെ പ്രതിക്ഷേധം ശക്തമാക്കാന്‍ (സാധൂകരിക്കാന്‍) ഒരു ഉപമ കൂടി ചേര്‍ത്തത് വളരെ നന്നായി.
കുട്ടികളെ സൂക്ഷിക്കേണ്ടത് ഒരു പോലെ അച്ചന്റെയും അമ്മയുടെയും കടമയാണ്. മാത്രവുമല്ല നാലുവയസ്സുകാരന്മാരെക്കുറിച്ചും പത്ത് വയസ്സു കാരന്മാരെക്കുറിച്ചും ഒക്കെ (എനിക്ക് നേരിട്ടറിയാവുന്ന കുട്ടികളുണ്ട്) പുറത്തറിയുന്നില്ല താനും. കാരണം സ്ത്രീക്ക് റേപ്പ് ചെയ്യാനാകില്ലല്ലോ!!!
പ്രതിക്ഷേദം നല്ലത്. അത് ആരോഗ്യ പരമായാല്‍ നന്ന്. സ്വന്തം പ്രശ്നം ഇങ്ങനെ നാട്ടുകാരോട് വിളിച്ച് പറയുന്നതിനേക്കാള്‍, പൊതുജന മധ്യേ തെറ്റ് സമ്മതിക്ക്കുന്നതിനേക്കാള്‍; സ്വന്തം പങ്കാളിയോട് പങ്ക് വച്ചാല്‍ മേലില്‍ ഇത്തരം കവിതകളുണ്ടാകില്ല.
മാത്രവുമല്ല റിപ്പബ്ലിക്ക് മാത്രം സ്വപ്നം കാണുന്ന മനുഷ്യന് ഒരിക്കലും ജീവിതം ശാശ്വതവുമല്ല. പക്ഷെ അതാവശ്യമാണ് താനും.
കുറെക്കാലം കൂടിയാണ് ശക്തിയുള്ള, ഒരു കമന്റ് എഴുതാന്‍ തോന്നുന്ന കവിത കണ്ടത്.
ഇങ്ങോട്ട് വിളിച്ചതില്‍ ശശിക്ക് നന്ദി.
പ്രിയ ജസ്റ്റിന്‍ ..
ReplyDeleteഞാന്‍ വായിച്ച മികച്ച വളരെ കുറച്ചു കമന്റുകളില്‍ ഒന്ന്.
അതെ, സ്ത്രീക്ക് റേപ്പ് ചെയ്യാന്‍ പറ്റില്ലല്ലോ!!!
ആദ്യം സുരേഷിനു നന്ദി പറയട്ടെ. സുരേഷ് ലിങ്ക് തന്നില്ലെങ്കില്‍ ഇത് മിസ്സാവുമായിരുന്നു. കവിതയുടെ ശക്തി കുറിക്കുന്ന ഈ വരികള്‍ വീണ്ടും വീണ്ടും വായിക്കുകയാണ്. ഹൃദിസ്ഥമാക്കാന്‍ പറ്റുമോ എന്ന് നോക്കാന്‍ വേണ്ടി. വേറെ ഒന്നും പറയാന്‍ വാക്കുകള്‍ ഇല്ല.
ReplyDeleteഅവസാന വരികള്‍ എനിക്ക് മനസ്സിലായില്ലെങ്കിലും മനസ്സിലായ ആദ്യ വരികള്‍ തീപ്പൊരി. വളരെ ഇഷ്ടപ്പെട്ടു. ഒരു കാര്യം കൂടുതല്‍ വികാര തീവ്രമാക്കാന്‍ ഇങ്ങനെയും പറയാം എന്നും മനസ്സിലായി. ആശംസകള്‍.
ReplyDeleteആളവന്താൻ, സാബു എം എച്ഛ്, ജസ്റ്റിൻ എന്നീ സുഹൃത്തുക്കളുടെ വിമർശനങ്ങൾ അസ്ഥാനത്തല്ല. എന്നാൽ സ്ത്രീകൾ നടത്തുന്നു എന്നു പറയപ്പെടുന്ന അതിക്രമങ്ങളുടെ പേരിൽ, സ്ത്രീകൾക്കു നേരെ ആയിരക്കണക്കിനു വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ബഹുവിധമായ അതിക്രമങ്ങളെ ആർക്കാണ് ന്യായീകരിക്കാൻ കഴിയുക. ഒരിന്ദിരാ ഗാന്ധിയുണ്ടായപ്പോൾ അനേകം അജിതമാരും ഗൗരിമാരും ഇറൊം ഷർമ്മിളമാരും ഉണ്ടായിരുന്നുവെന്നത്, ഇന്നുമുണ്ടെന്നത്, ഇനിയുമുണ്ടാകുമെന്നത് നാം വിസ്മരിക്കാൻ പാടില്ല. സ്ത്രീകൾ പറയട്ടെ, അവരെ പറയാനനുവദിക്കില്ലെന്ന് മാത്രം അവിവേകികളാവാതിരിക്കുക. ചിത്രയുടെ പതിവു മുഴക്കങ്ങൾക്ക് പകരം ഇങ്ങനെയൊരിടിവെട്ടുണ്ടായത് മാത്രം എന്നെ അൽഭുതപ്പെടുത്തി. നന്നായി!
ReplyDeleteജസ്റിന്‍ മാഷ്, വിശദമായ കമന്റിനു നന്ദി.. ചില കാര്യങ്ങള്‍ വിശദീകരിക്കണമെന്നു തോന്നി. ഒരു footnote ആയി ചിലത് എഴുതണമോ എന്ന് ചിന്തിച്ചതാണ്. പിന്നെ അതിന്റെ ആവശ്യമില്ലെന്ന് തോന്നി. ഇനിയിപ്പോള്‍ എഴുതാതെ വയ്യ.
ReplyDeleteഇതിലൊരു പ്രതിഷേധമുണ്ടെങ്കില്‍ അത് പുരുഷന്മാരോടല്ല. പുരുഷ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥിതിയോടാണ്.
ഇതിലെ ഇരുമ്പ് കമ്പിയെ പുരുഷ ലിംഗമായും വെടിയുണ്ടയെ ശുക്ലമായും കാണരുത്. ദ്വയാര്‍ത്ഥം വരുന്ന ധാരാളം തമാശകള്‍ അതിനെ ചുറ്റിപ്പറ്റി ഉണ്ടാവാറുണ്ടെങ്കിലും. ഗുജറാത്തിലെ കലാപത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ട ഒരുപാടു മുസ്ലിം സ്ത്രീകള്‍ ഗുഹ്യ ഭാഗത്ത് തറച്ച് കയറിയ ഇരുമ്പു കമ്പികളുമായി ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയതിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മണിപ്പൂരില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ ബലാത്സംഗം ചെയ്ത് കൊന്ന മനോരമ എന്ന സ്ത്രീയെ ഓര്‍മ്മയുണ്ടോ? അവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവരുടെ ഗുഹ്യ ഭാഗത്ത് 6-7 ബുള്ളറ്റുകള്‍ തറച്ചിരുന്നതായി പറയുന്നു. ആ സംഭവത്തിനെതിരെ ചില മണിപ്പൂരി സ്ത്രീകള്‍ പൂര്‍ണ്ണ നഗ്നരായി ഇന്ത്യന്‍ പട്ടാളത്തിന്റെ ക്യാമ്പിലേക്ക് നടത്തിയ മാര്‍ച്ച് അന്നും ഇന്നും ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയാണ്..മതത്തിന്റെയോ രാഷ്ട്രത്തിന്റെയോ പേരില്‍ കൊല നടത്തുന്നത് ഇന്ന് നമ്മുടെ 'നീതിന്യായ' കോടതികള്‍ വരെ ന്യായീകരിക്കുന്നു. ഈയടുത്ത് സ്റ്റെയിന്‍സ് വധക്കേസില്‍ വന്ന കോടതി വിധി ദയനീയം. ഗുഹ്യഭാഗങ്ങളില്‍ വെടി വച്ചും ഇരുമ്പ് കമ്പികള്‍ തറച്ചും കൊലപ്പെടുത്തുന്നതിനെ എങ്ങനെ ന്യായീകരിക്കും..ഒരു പുരുഷ കേന്ദ്രീകൃത വ്യവസ്ഥിതിക്കു മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു വയലെന്സ് ആണിതെന്നു ഞാന്‍ വിശ്വസിക്കുന്നു.
നാല് വയസുകാരിയുടെ കാര്യം ഉപമയ്ക്കു വേണ്ടി എഴുതിയതല്ല. കഴിഞ്ഞ ആഴ്ച ദുബായിയിലെ ഒരു പെണ്‍കുട്ടിയെ സ്കൂള്‍ ബസിലെ കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് ബലാത്സംഗം ചെയ്ത ഒരു വാര്‍ത്തയുണ്ടായിരുന്നു. ഒരു അച്ഛനും അമ്മയും ഇവിടെ എന്ത് ചെയ്യും?
മാഷ് പറഞ്ഞ പോലെ ആണ്‍കുട്ടികളും ഇന്ന് ധാരാളം പീഡിപ്പിക്കപ്പെടുന്നുണ്ട്..പക്ഷെ സ്ത്രീകള്‍ മാത്രമേ ആണ്‍കുട്ടികളെ പീഡിപ്പിക്കുകയുള്ളോ..പുരുഷന്മാര്‍ പീഡിപ്പിക്കുന്നില്ലേ? അത് പോലെ മറിച്ച് പെണ്‍കുട്ടികളുടെ കാര്യത്തിലും ഉണ്ട്.. Rape എന്നത് കൊണ്ട് penetration എന്ന് മാത്രമേ അര്‍ത്ഥമാക്കുന്നുള്ളോ? i believe any sexual advance towards anyone without mutual consensus is rape. അത് കൊണ്ട് സ്ത്രീക്ക് rape ചെയ്യാന്‍ കഴിയില്ല എന്ന് പറയുന്നതില്‍ കഴമ്പില്ല..നമ്മുടെ കോടതികള്‍ ഇപ്പോഴും ആ വിശ്വാസം തുടരുന്നുവെങ്കിലും.
ഒരു കവിതയ്ക്കുള്ള (?) കമന്റുകളെക്കാള്‍ ഒരു വ്യവസ്ഥിതിയോടുള്ള രോഷമാണ് ഇവിടെ സ്ത്രീകളും പുരുഷന്മാരുമടക്കം പങ്ക് വച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു..സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെ കുറിച്ച് അനിലന്‍ മാഷ് എഴുതിയ കമന്റ് ഇതോടൊപ്പം ചേര്‍ത്ത് വയ്ക്കുന്നു..
എന്തൊക്കെയാ ഈ എഴുതി വച്ചേക്കണേ ?
ReplyDeleteയോനിയെ പൂവെന്നും
പറുദീസയെന്നും
പാടിയേറെ കേട്ടതല്ലേ?
ഇനിയതിലേക്ക് നീ പായിച്ച
വെടിയുണ്ടകളേയും
തറച്ച് കയറ്റിയ
ഇരുമ്പ് കമ്പികളെയും
കുറിച്ചെഴുതു.
എഴുതിയ അത്രയും കൊണ്ട് തൃപ്തിപ്പെട്ടു.
ഒരു തീപ്പൊരി രചന.
ഇനിയും പോരട്ടെ ഇമ്മാതിരി രചനകള്‍...
വാക്കുകള്‍ തീര്‍ച്ചയായും ചടുലം അതിനൊപ്പം തന്നെ അത് പോസ്റ്റ് ചെയ്യാന്‍ തിരഞ്ഞെടുത്ത ആ ദിനവും!
ReplyDeleteചിത്ര,
ReplyDeleteഇത്രയേറെ കമന്റുകള്‍ക്ക് ശേഷം എന്തെങ്കിലും ഞാനും പറയുന്നതില്‍ അര്‍ത്ഥമില്ല. മുന്‍പേ ഞാന്‍ പറഞ്ഞിട്ടുള്ളതാണ് ചിത്രയുടെ കവിതകളിലെ തീക്ഷ്ണതയെ പറ്റിയെന്ന് എന്റെ ഓര്‍മ്മ. ഇവിടെ കവിതയിലൂടെ ഒരു വ്യവസ്ഥിതിയോടുള്ള മുഴുവന്‍ പ്രതികരണവും ഉണ്ട്. വെറും ഒരു അഭിനന്ദനങ്ങളില്‍ കാര്യമില്ല എന്നറിയാം. കഴിയുമെങ്കില്‍ ഈ കവിത ഏതെങ്കിലും പ്രസിദ്ധീകരണത്തിനയക്കൂ. ബ്ലോഗനക്കല്ല ഞാന്‍ ഉദ്ദേശിച്ചത്. കാരണം ബ്ലോഗനയില്‍ ഒതുങ്ങേണ്ടതല്ല ഇതിലെ തീക്ഷ്ണത.
ചിത്ര, കവിത വീണ്ടും വായിക്കാൻ വന്നതാണ്. അപ്പോഴാണു ചൂടുള്ള സംവാദം കാണുന്നത്.
ReplyDeleteവളരെ നന്നായി മനസ്സിലാവുന്നു. ഇതിലുപയോഗിച്ചിരിക്കുന്ന ഓരോ ബിബങ്ങളെയും വിശദീകരണങ്ങളൊന്നുമില്ലാതെത്തന്നെ മനസ്സിലായിരുന്നു.
എത്രയധികം അകക്കണ്ണു നനഞ്ഞേ ഇങ്ങനെ തീയുതിരൂ എന്നും മനസ്സിലായിരുന്നു. തുടരുക.സന്തോഷത്തോടെ.
ഈ കവിത കാട്ടിത്തന്ന സുരേഷ് മാഷിന്ന് നന്ദി.
ReplyDeleteപുതുവത്സരത്തില്‍ കുറച്ചധികം നല്ല കഥകള്‍ വായിക്കാന്‍ സാധിച്ചിരുന്നു. കവിതകള്‍ തുലോം കുറവ്.
ഇവിടെത്തി ഇത് വായിച്ചപ്പോള്‍ എന്താണ് എഴുതേണ്ടതെന്ന് അറിയില്ല.
ഇനിയും വരാം.
കവിതയിലുപരി വ്യവസ്ഥിതിയോടുള്ള കലമ്പലും
ReplyDeleteവ്യവസ്ഥിതിയുടെ ഗുഹ്യഭാഗങ്ങളിലേയ്ക്ക് കവിതയുടെ
വെടികൊള്ളുന്നതും അക്ഷരങ്ങളിലൂടെ ചിത്രപ്പെടുന്നു..
ഒരു നല്ല കവിത കൊണ്ട സന്തോഷം..
കവിതയെ വാക്കുകള്‍ കൊണ്ട് തീവ്രമാക്കിയിരിക്കുന്നു...ഇത്രയും ധൈര്യം കാണിച്ച കവിക്ക് ആശംസകള്‍....മനോഹരമായ ശൈലി....തുടരട്ടെ ഈ യാത്ര....
ReplyDeleteബാലികാപീഡനത്തെ ബ്ലോഗേഴുത്തില്‍ കൂടുതലായി എഴുതികാണുന്നു..വല്ലാത്തൊരു അസ്വസ്ഥത ഉണ്ടാക്കുന്നു ഇത്...ഞാനൊരു പെണ്‍കുഞ്ഞിന്റെ അമ്മയായത് കൊണ്ടാവാം.....വീട്ടിലുള്ളപ്പോള്‍ എന്‍റെ കണ്‍വെട്ടത്തു നിന്ന് മാറാതെ അവളെ ശ്രദ്ധിക്കാറുണ്ട് പക്ഷെ സ്കൂളില്‍...? ഡിപ്രഷന്‍ ഉണ്ടാക്കുന്ന അവസ്ഥ.....എന്നാണ് ഈ അവസ്ഥയില്‍ നിന്നൊരു മോചനം...?
ReplyDeleteചിത്ര!
ReplyDeleteനാല് വയസ്സ് കാരിയുടെ വാര്‍ത്ത നെഞ്ചില്‍ നിന്ന് മായ്ച്ചു കളയാന്‍ പാടു പെടുകയായിരുന്നു. (എല്ലാം മായ്ച്ചു കളയാന്‍ നമുക്കുള്ള കഴിവാണ് പലപ്പോഴും നമ്മുടെ ശാപവും.) അപ്പോഴാണ് ഈ കവിത വായിച്ചത്.
എവിടെയാണ് നമ്മുടെ കുട്ടികള്‍ സുരക്ഷിതര്‍? അത് ആണായാലും പെണ്ണായാലും? എവിടെയാണ് നമ്മുടെ അമ്മമാര്‍ സുരക്ഷിതര്‍? ആരെയാണ് നമ്മള്‍ വിശ്വസിക്കേണ്ടത്?
ഈ തീപ്പൊരി ഓരോ പീഡകരുടെയും തലയില്‍ ഇടിത്തീയായി പതിക്കണമേ എന്ന് തീവ്രമായി പ്രാര്‍ത്ഥിക്കുന്നു.
ഒപ്പം, എന്‍റെ മനസ്സിലും നിറഞ്ഞിരുന്ന പ്രതിക്ഷേധം ചിത്രയുടെ വരികളില്‍ വായിക്കാന്‍ കഴിഞ്ഞപ്പോള്‍ എന്തോ ഒന്ന് പെയ്തൊഴിഞ്ഞത് പോലെ.
ഞങ്ങള്‍ക്ക് പറയാനാകാത്തത് ചിത്രയ്ക്ക് പറയാന്‍ കഴിയട്ടെ.
ഈ ലോകത്തെ ഈശ്വരന്‍ പീഡകരില്‍ നിന്നും രക്ഷിക്കട്ടെ.
ഗിരിജ
കവിതയ്ക്കും ചിത്രയ്ക്കും ഉമ്മ.
ReplyDeleteചിത്ര..
ReplyDeleteഅസഹനീയമായ സഹനത്തിന് അടിമയാകാതെ വ്യവസ്ഥിതിക്കെതിരെയുള്ള ഈ പൊട്ടിത്തെറിക്കല്‍ കാലോചിതമായി ..പുരുഷ കേന്ദ്രീകൃത സമൂഹം എന്ന പ്രയോഗത്തിനെതിരെ എനിക്ക് പ്രതിഷേദമുണ്ട്..പുരുഷനും സ്ത്രീയും മത്സരിച്ചു തിന്മകള്‍ ചെയ്യുന്ന ഒരു ദാശാസന്ധിയിലെത്തി നില്‍ക്കുകയാണ് ലോകം..പൊതുവില്‍ രണ്ടു തരത്തിലുള്ള ഭീഷണികളാണ് ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്നത് എന്ന് തോന്നുന്നു .
ഒന്ന് :പുരുഷ മേധാവിത്ത്വവും മത യാഥാസ്ഥിതികതയും ചേര്‍ന്ന് രൂപപ്പെടുത്തിയ ഗാര്‍ഹിക അടിമത്തം, രണ്ടു :കമ്പോള വ്യവസ്ഥിതിയും മുതലാളിത്വ ജീര്‍ണതകളും വരുത്തിവച്ച സാമൂഹിക അടിമത്ത്വം.
പറയാന്‍ തോന്നുന്നത് പലപ്പോഴും പ്രവര്‍ത്തിക്കുകയോ പറയുകയോ പോലും ചെയ്യുന്നില്ല എന്നതാണ് സ്ത്രീകളുടെ പ്രശ്നം..അവളുടെ പ്രവൃത്തികള്‍ എല്ലാം സമൂഹത്തിന്റെ സദാചാര സങ്കല്‍പ്പങ്ങളെ അളന്നു തിട്ടപ്പെടുത്തി മാത്രം ചെയ്യപ്പെടേണ്ട താകുന്നു എന്നതാണ് സ്വയം ഏറ്റെടുത്ത വ്യവസ്ഥ..സമൂഹത്തില്‍ ആവശ്യമായ നന്മകള്‍ എല്ലാം തുടങ്ങി വയ്ക്കേണ്ടത് സ്ത്രീകള്‍ ആണെന്ന് എല്ലാവരും സമ്മതിക്കുമ്പോള്‍ അതെ സമൂഹത്തിലെ ജീര്‍ണതകളെ തൂത്തു വാരി ജീവിത പരിസരം വൃത്തിയാക്കാന്‍ അവരില്‍ ഭൂരിഭാഗം പേരും മുന്നോട്ടു വരാന്‍ ഭയക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം .വിപ്ലവം കുറച്ചു പേര്‍ മാത്രം നടത്തേണ്ട ഒന്നല്ല..അതിനു യോജിച്ച പോരാട്ടം ആവശ്യമാണ് ..കമ്പോളവ്യവസ്ഥയില്‍ സ്ത്രീ വെറും "ചരക്ക്" (commoditty )ആയി മാത്രം പരിഗണിക്കപ്പെടുന്ന ഈ സ്ഥിതിക്ക് മാറ്റം വരാതെ ഒന്നും നേരെയാവില്ല ..ചിത്ര പറഞ്ഞത് പോലെ ഇത് വെറും സ്ത്രീ പുരുഷ സമൂഹത്തിന്റെ വ്യക്തിഗത പ്രശ്നങ്ങള്‍ അല്ല ..തികച്ചും വ്യവസ്ഥിതി യുടെ ഉപോല്പന്നമായ തിന്മകളുടെ ഭാഗം തന്നെയാണ് ..വ്യവസ്ഥിതി മാറ്റി മറിക്കുക എന്നത് മാത്രമേ ഒരു പോം വഴിയുള്ളൂ ...ആ സമരത്തിനു ഈ കവിത ചൂട്ടും വെളിച്ചവും ആകും ..
ചിത്ര എഴുതിയ അടിക്കുറിപ്പ് നന്നായി. ഒരു വ്യവസ്തിതിയോടാണ് ചിത്ര പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാൻ കവിതയിൽ സ്കോപ്പ് കുറഞ്ഞ് പോയതു കൊണ്ടാണ് കമന്റ് അത്തരത്തിൽ ആയത്. ഒരു രണ്ട് വരി അടിക്കുറിപ്പുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ കവിതയുടെ വായന തന്നെ മാറിപ്പോയേനെ.
ReplyDeleteപുരുഷ മേധാവിത്വം ഈ സമൂഹത്തിൽ ഉണ്ടെന്ന് നിശംശയം പറയാം. അതില്ല എന്ന് പറയുന്നവൻ വിഡ്ഡിയാണ്.
പക്ഷെ ഒരു കാര്യം ഉണ്ട്. എന്തിനും മേധാവിത്വം ആവശ്യം തന്നെ. അല്ലെങ്കിൽ ഈ ലോകത്ത് ഒന്നും നടക്കില്ല. ഒരേ സമയം പുരുഷ മേധാവിത്വവും സ്തീ മേധാവിത്വവും കുടുമ്പങ്ങളിൽ കാണാം.
ഇനി കവിതയിൽ പറയുന്ന ചില ചിന്തകളിലേക്ക്. ഗുഹ്യ ഭാഗത്തേക്ക് ഇരുമ്പ് കയറ്റിയ നിലയിലും, ലിംഗം മുറിച്ച് കളഞ്ഞ നിലയിലും ഗുജറാത്തിൽ മാത്രമല്ല എല്ലാ മത അക്രമം നടക്കുന്ന സ്തലങ്ങളിലും ജഡങ്ങൾ കിട്ടാറുണ്ട്. അതിന്റെ കാരണം പുരുഷ മേധാവിത്വമോ, അല്ലെങ്കിൽ അങ്ങനെയെന്തെങ്കിലുമോ അല്ല. മറിച്ച് വ്യക്തമായ മതവെറിയാണ്. ലിഗം, യോനി എല്ലാം മനുഷ്യനു ഏറ്റവും സുഖം പകരുന്നത് എന്ന നിലയിലും പ്രത്യുൽപ്പാദനം നടക്കപ്പെടുന്ന അവയവം എന്ന നിലയിലും ആണ് ഇതു പോലെയുള്ള ആക്രമണങ്ങളിൽ കൂടുതലും ഛേദിക്കപ്പെടുകയോ, കീറി മുറിക്കപ്പെടുകയൊ ചെയ്യപ്പെടുന്നത്.
പട്ടാളക്കാരുടെ ഉപമ പറഞ്ഞത്. അത് ഞാൻ നിരാകരിക്കുന്നില്ല. ജന്മനാ ഉള്ള പെട്ടെന്ന് വികാരത്തിനടിമപ്പെടുന്ന ഒരു ശാപം പുരുഷന്മാരുടെ കൂടെപ്പിറപ്പാണ്.
ഇപ്പറയുന്ന ചിത്രക്കും അറിയാൻ പറ്റും. ഒരു തവണ വികാരം നിറഞ്ഞാൽ എങ്ങനെയെങ്കിലും കാര്യം സാധിക്കണം എന്ന ചിന്തയാണ് പലപ്പോഴും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാൻ കാരണം.
എന്നെ ആർ എതിർത്താലും വേണ്ടില്ല. രണ്ട് മൂന്ന് കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. നഷ്ടപ്പെട്ടിട്ട് ദു:ഖിക്കുന്നതിലും നല്ലത് മനസ്സിലാക്കി ജീവിക്കുന്നത് തന്നെയാണെന്നുള്ളത് കൊണ്ടാണ് പറയുന്നത്. അങ്ങനെയല്ലാത്തവർ ഇത് വായിക്കണ്ട.
1. സ്ത്രീക്ക് എപ്പോഴും താൻ ആക്രമിക്കപ്പെടാം എന്ന ഒരു ബോധം ഉള്ളത് നല്ലതാണ്. അത് കൊണ്ട് സാഹചര്യങ്ങൾ ഉണ്ടാക്കാതിരിക്കുക. വഴങ്ങാതിരിക്കുക. പുരുഷനെ വിശ്വസിക്കാതിരിക്കുക. പെൺകുട്ടികൾ ഉള്ള അമ്മമാർ ഇത് കുട്ടികളെ പഠിപ്പിക്കുക. എന്ന് കരുതി പേടിച്ച് മൂലയിൽ ഒതുങ്ങണം എന്നല്ല. കൊഞ്ജിക്കുഴയാതിരിക്കുക അത്ര മാത്രം. ബോൾഡ് ആകു.
2. പുരുഷനെപ്പോലെ ചിന്തിക്കാൻ തുടങ്ങുക. അത് പുരുഷനെ അടിച്ചമർത്തണം എന്നാകാതിരിക്കുക.
3. കുറഞ്ഞത് സ്വന്തം മകനെയും, ഭർത്താവിനെയും, അഛനെയും എങ്കിലും വരുതിയിൽ നിർത്തുക. അവരെ ഓർമ്മപ്പെടുത്തുക. ഞാൻ എന്ന സ്തീ തന്നെയാണ് ചുറ്റും ഉള്ളതെന്ന്.
ഇത്രയും സാധിച്ചാൽ ഒന്നും സംഭവിക്കില്ല.
ഏറ്റവും വലിയ ശാപം, പലപ്പോഴും സ്ത്രീയെ കൂട്ടിക്കൊടുക്കുന്നത് സ്ത്രീ തന്നെയാണെന്നതാണ്.
ചില അമ്മമാർ വളരെ ദു:ഖത്തോടെ എഴുതിയ ചില കമന്റുകൾ കണ്ടു. നിങ്ങളെപ്പോലെ ദു:ഖിക്കുന്ന അച്ചന്മാരും ഉണ്ടെന്ന് മനസ്സിലാക്കുക.
നീതിന്യായ വ്യവസ്ത എഴുതപ്പെട്ട ഒരു നിയമം മാത്രമാണ് നടപ്പിലാക്കുന്നത്. അതിനെ ഒരു പുരുഷ മേൽക്കോയ്മയായി കണക്കാക്കിയിട്ട് കാര്യമില്ല. തെറ്റിധരിപ്പിക്കപ്പെടുമ്പോൾ കോടതി നിസ്സഹായമാകും.
നമുക്ക് ഇത് പോലെ പ്രതിക്ഷേധിക്കാം. ഇനിയും പല ചിത്രമാരുടെ കവിതകൾ ഉണ്ടാകട്ടെ.
മാറ്റങ്ങൾ നമുക്ക് ചുറ്റും കാണുന്നുണ്ട്. അത് പക്ഷെ അമേരിക്കൻ സ്റ്റൈലിൽ ആണെന്ന് മാത്രം. അവിടെയാണ് പ്രശ്നം.
രണ്ട് ആൺകുട്ടികളുടെ അച്ചനാണ് ഞാൻ. സത്യത്തിൽ ഒരു പെൺകുഞ്ഞുള്ളതിനേക്കാൾ ടെൻഷൻ ആണത്. കാരണം കാലം ഇപ്പോൾ അങ്ങനെയാണ്.
എഴുതാനിനി വാക്കുകളില്ല.എഴുതിയവയെല്ലാം മുലകളരിഞ്ഞ് കരിച്ചത് പോലെ ചെയ്തിരിക്കുന്നു.എങ്കിലും എഴുതും നേരിന്റെ ജന്മങ്ങൾക്ക് വേണ്ടി.
ReplyDeleteവളരെ ശക്തിയേറിയ,മൂർച്ചയുള്ള കവിത.
ജസ്റ്റിന്‍ മാഷ്...മതത്തിന്റെയും രാഷ്ട്രത്തിന്റെയും പേരില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന പൈശാചികമായ അക്രമങ്ങളെ കുറിച്ചാണ് ഞാന്‍ എഴുതിയത്. i quote from my previous comment again...ഗുഹ്യഭാഗങ്ങളില്‍ വെടി വച്ചും ഇരുമ്പ് കമ്പികള്‍ തറച്ചും കൊലപ്പെടുത്തുന്നതിനെ എങ്ങനെ ന്യായീകരിക്കും..ഒരു പുരുഷ കേന്ദ്രീകൃത വ്യവസ്ഥിതിക്കു മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു വയലെന്സ് ആണിതെന്നു ഞാന്‍ വിശ്വസിക്കുന്നു. മത വെറിയുടെ പേരില്‍ ഇത്തരം അക്രമങ്ങള്‍ ചെയ്യുന്നത് ഏത് വികാരത്തിന്റെ പേരിലാണ്? ഒരു കുഞ്ഞിനോടു ഇത്തരം അക്രമങ്ങള്‍ ചെയ്യുന്നത് ഏത് വികാരത്തിന്റെ പേരിലാണ്?
ReplyDeleteപുരുഷന്‍ ഇത്തരം കാര്യങ്ങളില്‍ ശാരീരികമായി ദുര്‍ബലനാണെന്നും സ്ത്രീകള്‍ വേണമെങ്കില്‍ സ്വയരക്ഷ നടത്തണമെന്നും പണ്ടേ കേള്‍കാറുള്ള വാദമാണ്...മാഷുടെ നിര്‍ദേശങ്ങള്‍ എല്ലാം സ്ത്രീകള്‍ക്കുള്ളതാണ്. പുരുഷന്മാര്‍ക്ക് വേണ്ടി ഒന്നെങ്കിലും ഉണ്ടായിരുന്നെങ്കില്‍..
പുരുഷനെ വിശ്വസിക്കാതിരിക്കാനല്ല. അവനെ വിശ്വസിക്കാവുന്ന ഒരു സാഹചര്യം ഉണ്ടാവണമെന്ന്,
ആരെയും വരുതിയില്‍ നിര്ത്താനല്ല. പരസ്പര ബഹുമാനത്തോടെ ഇടപെടാവുന്ന ഒരു സാഹചര്യം ഉണ്ടാവണമെന്ന്,
സാഹചര്യങ്ങളെ കുറിച്ച് പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും ബോധമുള്ളവരായി വളരണമെന്ന്,
ആഗ്രഹിക്കുന്നു...
പുരുഷനെപ്പോലെ ചിന്തിക്കാൻ തുടങ്ങുക????????????
എല്ലാവരും മനുഷ്യരെ പോലെ ചിന്തിക്കാന്‍ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നു..
പ്രിയ ചിത്ര,
ReplyDeleteമതവെറി മൂലം ആക്രമിക്കപ്പെടുന്നവർ സ്ത്രീകൾ മാത്രമല്ല എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. അല്ലാതെ പുരുഷനെ ന്യായീകരിക്കുകയല്ല.
നഷ്ടം ആർക്കുണ്ടാകുമോ അവർക്ക് നിർദ്ദേശം നൽകുകയാണ് ഉചിതം എന്നാണ് എന്റെ കാഴ്ച്ചപ്പാട്.
“പുരുഷന്‍ ഇത്തരം കാര്യങ്ങളില്‍ ശാരീരികമായി ദുര്‍ബലനാണെന്നും സ്ത്രീകള്‍ വേണമെങ്കില്‍ സ്വയരക്ഷ നടത്തണമെന്നും പണ്ടേ കേള്‍കാറുള്ള വാദമാണ്..“ എന്നത് വായിച്ച് സഹതാപം തോന്നി. പ്രകൃത്യാ ഉള്ളത് അംഗീകരിക്കാതെ പറ്റുമോ.
ചിത്രക്ക് ഒരു ആൺ കുട്ടിയുണ്ടായാൽ അവനെ എന്തെങ്കിലും മരുന്ന് കൊടുത്ത് ഒരിക്കലും ഉദ്ധരിക്കാത്ത ലിംഗം ഉണ്ടാക്കുമോ. അല്ലെങ്കിൽ ലിംഗം ഛേദിക്കാൻ പറ്റുമോ. ഒന്നും നമുക്ക് കഴിയില്ല. അത് കൊണ്ട് പ്രകൃതി നിയമം തീർച്ചയായും മമറക്കാൻ വയ്യ.
പുരുഷനെപ്പോലെ ചിന്തിക്കാൻ തുടങ്ങുക????????????
എന്നത് മനസ്സിലായില്ല അല്ലെ. അത് ആർക്കും മനസ്സിലാകാതിരിക്കട്ടെ. അല്ലെങ്കിൽ നമ്മുടെ നാടും മറ്റൊരു അമേരിക്കയാകും.
“പുരുഷ കേന്ദ്രീകൃത വ്യവസ്ഥിതി” എന്ന ഒന്നില്ല ചിത്ര. അങ്ങനെ തോന്നുന്നുവെങ്കിൽ സ്വന്തം കുടുമ്പത്ത് എന്തോ പ്രശ്നം ഉണ്ടെന്നെ ഞാൻ പറയൂ. ലോകത്തെ എല്ലാ പുരുഷന്മാരും ഒരു സ്ത്രീയാൽ നിയന്ത്രിക്കപ്പെടുന്നുണ്ട്. അത് ജഡ്ജിയായാലും പ്രസിഡന്റ് ആയാലും. നമ്മുടെ കുടുമ്പത്തിൽ നിന്നും പുറത്തേക്ക് നോക്കുമ്പോൾ നമുക്ക് വെറുതെ തോന്നുന്നതാണ് “പുരുഷ വ്യവസ്തിതി” എന്നൊക്കെ. ജന്മനാ ക്രിമിനൽ ആയവരെ വിട്ടാണ് ഞാൻ പറയുന്നത്.
എല്ലാവരും മനുഷ്യരെപ്പോലെ ചിന്തിക്കാൻ ആഗ്രഹിക്കുന്നു എന്ന വാചകത്തോട് പൂർണ്ണമായും യോചിക്കുന്നു.
പക്ഷെ “മനുഷ്യൻ” എന്ന വാക്കിന്റെ നിർവ്വചനം സ്ത്രീകൾ അടക്കമുള്ളവർ “പുരുഷൻ” എന്ന് കൽപ്പിച്ച് വച്ചിരിക്കുന്ന ഇക്കാലത്ത് അതിന് ഉള്ളാ സാധുത എത്രത്തോളമുണ്ടെന്ന് അറിയില്ല.
പ്രകൃത്യാ ഉള്ള ദൌര്‍ബല്യങ്ങളുടെ പ്രകൃതവും ഞാന്‍ എഴുതിയ അക്രമങ്ങളുടെ പ്രകൃതവും തമ്മില്‍ ഏറെ വ്യത്യാസങ്ങളുണ്ട്.. ആളുകളെ മനപ്പൂര്‍വം ഉപദ്രവിക്കുക എന്നത് പ്രകൃതി നിയമമല്ല.. അന്യരെ ഉപദ്രവിക്കാത്ത തരത്തില്‍ പരസ്പര ബഹുമാനം മുന്‍നിര്‍ത്തി അത്തരം ദൌര്‍ബല്യങ്ങളെ അതിജീവിക്കുന്നതിനെയാണ് മനുഷ്യര്‍ സംസ്കാരം എന്ന് പറയുന്നതെന്ന്‍ ഞാന്‍ കരുതുന്നു..എനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ ഈ സംസ്കാരത്തില്‍ വളരാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നതേ എനിക്ക് ചെയ്യാന്‍ കഴിയു..
ReplyDeleteനമ്മുടെ സമൂഹത്തില്‍ patriarchy ഇല്ല എന്ന്‍ പറയുന്നതിനോട് എന്ത് പറയാന്‍? i think i have clarified enough....i stop this here..thanks..
Nice one...
ReplyDelete:-)
Upasana
ഒരുകാര്യം മനസ്സിലായി. യോനിയെന്ന പൂവിലേക്ക് വെടിയുണ്ടയാണ് പായിച്ചതെന്ന്!
ReplyDeleteഞാൻ ലിങ്ക് അയച്ച് ഇവിടെ കാലുഷ്യം വരുത്തിയോ?
ReplyDeleteകവിത വളരെ നന്നായിരിക്കുന്നു.
ReplyDeleteഒഴിവാക്കാമായിരുന്ന വാദപ്രതിവാദങ്ങൾ.എന്ത് പ്രകൃതിനിയമം..ആർക്കും വേണ്ടാത്ത നിയമം.(എന്റെ കാര്യത്തിലല്ലാട്ടാ)
ചിലപ്പതികാരം !
ReplyDeleteശക്തം പ്രതിഷേധം....
എന്തെഴുതാന്‍?
ReplyDeleteകവിതയില്‍തന്നെ എല്ലാമുണ്ട്.
പ്രതികരിക്കുന്നതുമിതേ ശൈലിയില്‍ തന്നെ
ReplyDeleteഈ കവിതയില്‍ തൊടൂ
കാമ കിങ്കരരെ നിങ്ങളുടെ
തറവാടിത്ത ലിംഗം
കാണണമെനിക്കതു
കത്തിച്ചമ്പലാകുന്നതു
കണ്‍ കുളിര്‍ക്കെയിന്നു
ഭയപ്പെടുത്തുന്ന ; ആഴമുള്ള ; തീവ്രതയുള്ള വരികള്‍ ...
ReplyDeleteകൂടുതല്‍ പറയാന്‍ വാക്കുകള്‍ ഇല്ല .
അബലയാം നാരിക്കമഭയമായിട്ടുള്ള
ReplyDeleteനരനല്ലേ, അല്ലേ സത്യത്തിലബലന്‍?
അവനെക്കുറിച്ചെഴുതൂ..എഴുതൂ സദയം-
സത്യത്തിലവനല്ലേയിന്നത്തെയബലന്‍?
------------------------
കവിത നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍!
തീവ്രമായ
ReplyDeleteവരികള്‍...
ചിത്ര,
ReplyDeleteചിത്രയുടെ കമന്റുകള്‍ക്ക് ഒരു സല്യൂട്ട്.
പലകുറി വായിച്ചിട്ടും ഈ 'തീക്കവിത'യെപ്പറ്റി അഭിപ്രായം എങ്ങനെയെഴുതണം എന്ന് ചിന്തിച്ച് മിണ്ടാനാവാതെ പോയതാണ്. ഒന്നുകൂടി വായിയ്ക്കാന്‍ വന്നപ്പോള്‍ ഇവിടെ കമന്റുമയം.
മനുഷ്യന്‍ ആക്രമിയ്ക്കപ്പെടുന്നത് പ്രകൃത്യാലുള്ള ഏറ്റക്കുറച്ചിലുകള്‍ കൊണ്ടാണെന്നോ, ഇരയൊരുക്കുന്ന അവസരങ്ങള്‍ മൂലമാണെന്നോ ഒക്കെയുള്ള തമാശകള്‍, 'മനുഷ്യന്‍=പുരുഷന്‍' സമവാക്യം, പുരുഷനെപ്പോലെ ചിന്തിയ്ക്കാന്‍ പഠിയ്ക്കൂ എന്ന ഫ്രീ ഉപദേശം.. അറിഞ്ഞിട്ടും പറയാതെ പോകുന്നതില്‍ ചിലത് എടുത്തുപറയുന്നിടത്ത് ഇതുമാത്രമല്ലല്ലോ ലോകത്തിലെ തിന്മകള്‍ എന്ന വഴുക്കലുള്ള ഒരു വാചകത്തില്‍ എല്ലാം ഒതുക്കിക്കളയുന്ന ചിന്താഗതി.. ഇതെല്ലാം 'ശക്തിയുള്ള' കമന്റായി എഴുതിക്കാണാന്‍, കൊട്ടിയടച്ച ചില മനസ്സുകളെ കാണിച്ചുതരാന്‍ ഈ കവിത രംഗമൊരുക്കി എന്നതില്‍ സന്തോഷം തോന്നി.
ചിത്ര, ശക്തമായ വരികള്‍ ഇനിയും പ്രതീക്ഷിയ്ക്കുന്നു. ആശംസകള്‍.
ഒരു കവിത ഇത്രമാത്രം മനുഷ്യന്റെ സമാധാനം കെടുത്തുമോ?
ReplyDeleteകവിതയും കമെന്റുകളും വായിച്ചു.
ReplyDeleteതീഷ്ണമായ വരികള്‍, ചിത്രയുടെ വിശദീകരണങ്ങള്‍ കൂടുതല്‍ സഹായകരമായി.
ചിത്രക്ക് അഭിനന്ദനങ്ങള്‍.
സുരേഷ് മാഷിനു നന്ദി ഇവിടെ എത്തിച്ചതിനു.
കവിത വായിച്ചു..കമെന്റുകളും..രണ്ടും ശക്തമായ പോർക്കളം തീർത്തു..കവിതയും കവിയത്രിയും വിജയിച്ചിരിക്കുന്നു..അഭിനന്ദനങ്ങൾ
ReplyDeleteസുരേഷ് ജി..താങ്ക്സ് 4 ത ലിങ്ക്
കൊള്ളാം നല്ല ഭാഷയാണ് ,നല്ല അവതരണവും
ReplyDeleteഎങ്കിലും ഈ വിഷയം കാലഹരന്നപെട്ടു കൊണ്ടിരിക്കയല്ലേ എന്ന് സംശയികേണ്ടി രിക്കുന്നു...ഒരുപാട് പേര് പറഞ്ഞു പോയത് തന്നെ വീണ്ടും
വായിക്കുന്തോറും ആളിക്കത്തുന്നു ഈ വരികൾ…
ReplyDeletevalare nannayittundu.... aashamsakal....
ReplyDeleteരാമൊഴിക്കെന്തു തെളിച്ചം..!
ReplyDeletein the memory of soumya, who died yesterday..in the memory of soumya who got killed not just by a perverted mind, but also by those who never cared to stop and rescue her..
ReplyDeleteChithra...
ReplyDeleteSo powerful......see a prophetic poetress
Geo
on target
ReplyDeleteChitra, Brilliant - Just Brilliant - one of the best I read in recent times.
ReplyDeleteThanks Calvin, for the Link.
കണ്ണും കാതുമില്ലാത്ത കാമവെറിയന്മാരുടെ കൈയില്‍ ഇനിയൊരു ജീവനും ഒടുങ്ങാതിരിക്കാന്‍ സമൂഹം ജാഗ്രത പുലര്‍ത്തട്ടെ. ഇരകള്‍ക്കു വേണ്ടി ഇതിലേറെയെഴുതാന്‍ ആര്‍ക്കാണു കഴിയുക. @ ഹരി താങ്ക്‌സ് ഫോര്‍ ദ ലിങ്ക്
ReplyDeleteനന്നായിട്ടുണ്ട്.............
ReplyDeleteആശംസകളോടെ..
ഇനിയും തുടരുക..
ചിത്രാ..ഞാനെന്തെഴുതും... എന്തു പറയും...
ReplyDeleteഎന്റെ കൈയ്യും കാലും വിറച്ചിട്ട് പാടില്ല.
ഇത് ഞാന്‍ മാനസിക്ക് അയച്ചു കൊടുത്തിട്ടുണ്ട്.
പേടിച്ചിട്ടാണേലും ഒരു കാര്യ പറയട്ടെ
ക...വി..ത.. കി..ടി...ല..ന്‍....
This comment has been removed by the author.
ReplyDeletegood chithra
ReplyDeleteini ithra mathiyaavum
ഇതൊരു വെറും കവിതയല്ല; മനസ്സില്‍ അഗ്നിപര്‍വതം പൊട്ടിയൊലിച്ചതാണ്..
ReplyDeleteനന്നായി :)
ReplyDeleteതറച്ചു ...
ReplyDeleteഅഭിപ്രായങ്ങള്‍ മാനിക്കാം എന്ന് കരുതി ഒരിക്കലും സത്യങ്ങള്‍ എഴുതാന്‍ പാടില്ല. സത്യം വിളിച്ചു പറയുമ്പോള്‍ അതില്‍ യോജിക്കുന്നു എന്നും വിയോജിക്കുന്നു എന്നും വിളമ്പുന്ന കോമരങ്ങള്‍ !!! സത്യത്തിലെ സാഹിത്യത്തെ അളന്നും മുറിച്ചും മാര്‍ക്ക് കൊടുക്കുന്ന അസഹനീയത!!
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteOrupad ishtappettu athramathram
ReplyDeleteഅക്ഷരങ്ങള്‍ അഗ്നി ആക്കി കൊണ്ടുള്ള ഈ എഴുത്ത് അതി സുന്ദരം , ഇനിയും മൂര്‍ച്ചയുള്ള വാക്കുകള്‍ ഏന്തി പടവെട്ടുക ,ഈ കവിത വായിച്ചിട്ട് താങ്കളെ കുറിച്ചോര്‍ത്തു അഭിമാനം തോന്നുന്നു !!!!
ReplyDelete