വേനല്‍ വറുതിയില്‍
വിരിഞ്ഞ പൂവ്
ജനലിലൂടെ നോക്കുന്നു.
ആദ്യമായ്
ഞാനൊരു പൂവിന്റെ
ജനല്ക്കാഴ്ചയാവുന്നു.
കാറ്റിലാടുന്ന
പൂവിനനുതാപം.
കണ്ണുകള്‍ കൊണ്ട്
പൂവെന്റെ
നഗ്നത വരയ്ക്കുന്നു.
ഉടല്‍ ഞാനഴിച്ച് വയ്ക്കുന്നു.
ഉടല്‍ എന്നെ അഴിച്ച് വയ്ക്കുന്നു.
ഉറക്കത്തില്‍ ഞാന്‍
വസന്തത്തിന്റെ
കറ്റകള്‍
കൊയ്ത് കൂട്ടുന്നു.