Wednesday, March 14, 2012

മഞ്ഞള്‍ തേച്ച് കുളിക്കുന്നു

പെണ്‍കുട്ടി 
മഞ്ഞള്‍ തേച്ച് കുളിക്കുന്നു.

കാഴ്ചയില്ലാത്ത പെണ്‍കുട്ടി 
മഞ്ഞള്‍ തേച്ച് കുളിക്കുന്നു.

അവളെ കൊത്തിവലിക്കുന്നു 
നിലാവിന്റെ ഇളംമഞ്ഞക്കണ്ണുകള്‍.

വെയിലിന്നുച്ചിയില്‍
അവള്‍  
മഞ്ഞളുടുത്ത് കിടക്കുന്നു. 

അവള്‍ക്കുള്ളില്‍ 
മഞ്ഞള്‍ മണം;
അവളുടെ ദേഹം 
മഞ്ഞ ലോഹം.

പൊക്കിളില്‍ 
കുരുത്ത് പൊങ്ങുന്നു 
ഒരു മഞ്ഞള്ച്ചെടി.

5 comments:

  1. അവള്‍ക്കുള്ളില്‍
    മഞ്ഞള്‍ മണം;
    അവളുടെ ദേഹം
    മഞ്ഞ ലോഹം.

    വരികള്‍ ഇഷ്ടപ്പെട്ടു.

    ReplyDelete
  2. ആകെപ്പാടെ ഒരു മഞ്ഞ.
    കാഴ്ചയില്ലാത്ത പെണ്‍കുട്ടി - ദുരൂഹം

    ReplyDelete
  3. manja loham=pennu ,ennu. kollaamallo.

    ReplyDelete
  4. അവള്‍ക്കുള്ളില്‍
    മഞ്ഞള്‍ മണം;
    അവളുടെ ദേഹം
    മഞ്ഞ ലോഹം.

    തനി മലയാളി പെൺകൊടി തന്നെ..!

    ReplyDelete
  5. മഞ്ഞള്‍ തേച്ചു കുളിക്കുന്ന മഞ്ഞള്‍ മണക്കുന്ന മഞ്ഞലോഹം അണിഞ്ഞ അവളുടെ മൊഞ്ജുള്ള കണ്ണുകള്‍ക്ക്‌ എന്തേ കഴ്ച്ചയില്ലാതെപോയി?.

    ReplyDelete