വേനല്‍ വറുതിയില്‍
വിരിഞ്ഞ പൂവ്
ജനലിലൂടെ നോക്കുന്നു.
ആദ്യമായ്
ഞാനൊരു പൂവിന്റെ
ജനല്ക്കാഴ്ചയാവുന്നു.
കാറ്റിലാടുന്ന
പൂവിനനുതാപം.
കണ്ണുകള്‍ കൊണ്ട്
പൂവെന്റെ
നഗ്നത വരയ്ക്കുന്നു.
ഉടല്‍ ഞാനഴിച്ച് വയ്ക്കുന്നു.
ഉടല്‍ എന്നെ അഴിച്ച് വയ്ക്കുന്നു.
ഉറക്കത്തില്‍ ഞാന്‍
വസന്തത്തിന്റെ
കറ്റകള്‍
കൊയ്ത് കൂട്ടുന്നു.
എല്ലാം കാണുന്നു
ReplyDeleteസഹതപിക്കുന്നു
കുറ്റം പറയുന്നു
എനിക്കാവില്ല ബുദ്ധിമുട്ടാന്‍.
ഉറക്കത്തില്‍ ഞാന്‍
വസന്തത്തിന്റെ
കറ്റകള്‍
കൊയ്ത് കൂട്ടുന്നു.
മറുകാഴ്ചയ്ക്ക് നല്ല ഭംഗി.
ReplyDeleteനന്നായിരിക്കുന്നു കവിത
ReplyDeleteനല്ല കവിത .ഇഷ്ടായി ..
ReplyDeleteനന്ദി ..
വേറിട്ട ചിന്തകൾക്കെന്റെ ഭാവുകങ്ങൾ
ReplyDeleteനന്നായിരിക്കുന്നു കവിത.
ReplyDeleteആശംസകള്‍
ഉറക്കത്തില്‍ ഞാന്‍
ReplyDeleteവസന്തത്തിന്റെ
കറ്റകള്‍
കൊയ്ത് കൂട്ടുന്നു.
ഇനി മെതിക്കാാൻ ആളെ കിട്ടുമോ...?
എന്തു സൂക്ഷ്മമാണ് ഈയെഴുത്ത്.
ReplyDeleteസ്വപ്നത്തിന്‍െറ ഭാഷ.
വാക്കുകളുടെ ഉടലഴിച്ചുവെച്ച
കവിതയുടെ സത്ത. ഇഷ്ടമായി.
വേറിട്ട കാഴ്ചകള്‍ ആണല്ലോ :)
ReplyDeleteവെയില്‍ പൊന്നില്‍
ReplyDeleteതിളങ്ങുമ്പോള്‍
പൂവിനു പരിഹാസം.
ഇരുള്‍ പരക്കുമ്പോള്‍
പൂവിനു
നിലാവിന്റെ ഹര്‍ഷം
വസന്തത്തിന്റെ കറ്റ മെതിച്ച് ഒരു കുടുന്ന ധാന്യം!
ReplyDeleteഉടല്‍ അഴിച്ചു വെച്ചാല്‍ വസന്താഗമം
ReplyDeleteകവിത വളരെ ഇഷ്ടപ്പെട്ടു...
ReplyDelete