Monday, December 21, 2009

പേരില്ലാത്തതെന്തോ അത്‌

ഇടവഴിയില്‍
നിറം മങ്ങിയൊരു തോലുറ.
ചവിട്ടാനോങ്ങി, ഞെട്ടി
കാല്‍ വലിക്കുമ്പോളറിയുന്നു
മങ്ങിയ തൊലിപ്പുറം
മറയ്ക്കുന്നതപാരമാം ശൂന്യത.
കാലം കയ്യൊപ്പിട്ട
ശേഷിപ്പിലിപ്പോഴും
കാലം ശേഷിച്ച
മുറിവുകള്‍ ബാക്കി.

മുറി കൂടുവാനെന്തു ചെയ്യണം,
ചിറയേത്‌ കെട്ടി തടുക്കണമിന്നീ
വാപിളര്‍ന്ന്‌
മുറിവാര്‍ക്കുന്നൊരീ ചെങ്കടല്‍?

ഇനിയുമേതിളവെയിലിനന്‍പ്‌?
ഉദിക്കാനസ്തമിക്കാനൊരു
സൂര്യനില്ലാത്ത കടലിന്‍റെ കനവ്.

വേഗമാര്‍ന്നൊരൊഴുക്കിന്‍റെ
ആവേഗത്തിലെപ്പോഴോ
അറിയാതുറഞ്ഞു പോയൊരു ജലകണം.
ഉരുകാതുറങ്ങാതെ
ഹിമം പോലുറഞ്ഞ ജലത്തിന്‍റെ
വന്യമാം രോദനം.
ഒഴുക്കിന്‍റെ ഹരമറിഞ്ഞു
പോയതേതു പാപഗ്രഹത്തില്‍?

ഉള്ളിലുള്ളതൊരു മഹാസമുദ്രം
എങ്കിലും വല്ലാത്ത ദാഹം;
വാക്കിലും നോക്കിലും
വരള്‍ച്ചയുടെ തീ പടര്‍ന്ന
ഒരു ജനതയുടെ ദാഹം.
ഇനിയുമേത്‌ ജലസ്പര്‍ശം കൊതിക്കാം?
കാഴ്ചയ്ക്കപ്പുറവും
നിരന്ന വര്‍ണ്ണക്കുടങ്ങളില്‍ 
ഒരിക്കലും നിറയാതിരമ്പുന്ന
തേതു മഴയുടെ ജലഘോഷങ്ങള്‍?

മുറി വാര്‍ന്ന ചെങ്കടല്‍
ഇലക്കുമ്പിളില്‍
പകര്‍ച്ചയാവുന്നതോ ശാന്തി?
അവസാന വരിക്കൊടുവില്‍
ഒടുവിലത്തെ കയ്യൊപ്പ്‌
ചുവക്കുന്നതോ ശാന്തി?

ഇനിയും കണ്ണടയ്ക്കുവതേത്‌
പുലരിയിലേക്ക്‌?
ഇനിയും കണ്‍ തുറക്കുവതേത്‌
മരണത്തിലേക്ക്‌?

7 comments:

  1. വെളിച്ചം കൊണ്ട് മുഖം മറച്ച പെണ്ണെ,

    നീ ഒരിക്കല്‍ അറിയും ഇരുട്ടിന്റെ സുഖം......


    and u r poem was nice, though I couldn't fully understand it. Will read it once again and try to understand.

    If u wish u can visit my blog http://ottavarikadha.blogspot.com/

    ReplyDelete
  2. ഉള്ളിലുള്ളതൊരു മഹാസമുദ്രം
    എങ്കിലും വല്ലാത്ത ദാഹം;
    വാക്കിലും നോക്കിലും
    വരള്‍ച്ചയുടെ തീ പടര്‍ന്ന
    ഒരു ജനതയുടെ ദാഹം.
    ഇനിയുമേത്‌ ജലസ്പര്‍ശം കൊതിക്കാം?

    ReplyDelete
  3. ഇങ്ങനെയാണോ നമ്മള്‍ ...?
    ഉള്ളില്‍ എത്ര സ്നേഹമുണ്ടെങ്കിലും
    പുറത്തു കാണിക്കാന്‍ മടികാണിക്കും
    we dont want Word verification

    ReplyDelete
  4. വൃത്തിയുള്ള ഒരു വരപോലും മില്ലാതിരുന്നാലെങ്ങിനെ... ബ്രഷില്‍ തന്നെ ഒരു ചിത്രം അള്ളിപ്പിടിച്ചു നിന്നാലൊ.. ഇവിടെ വാഗ്മയങ്ങളിലൂടെ ഒരു തെളിമയുള്ള ഒരു ബിംബമൊ ഇതിവൃത്തമൊ വരുന്നില്ല. ഒരു ഉന്‍മാദത്തില്‍ നിന്നാണ്‌ കവിത പിറക്കുന്നത്‌... ഒരു കവിത തിരുത്തേണ്ടത്‌ ഒരു ഉന്‍മാദത്തിന്‍റെ അറുതിയിലും. അതുണ്ടായില്ല... ഇവിടെ... ടോട്ടാലിറ്റിയില്‍ നോക്കുമ്പോ ഒരു പുനര്‍വായനക്കു വിളിക്കേണ്ടതായിരുന്നു ഈ കവിത.. ചിത്രയുടെ കഴിവില്‍ പരിപൂര്‍ണ്ണ വിശ്വാസം ഉള്ളതുകൊണ്ടാണ്‌ പറയുന്നത്‌...

    ReplyDelete
  5. ഒറ്റവരി രാമന്‍, സാജന്‍, നന്ദന, സോണ ജി, മനോരാജ്‌..വായനയ്ക്ക്‌ നന്ദി.. ..സന്തോഷ്‌ വളരെ നന്ദി തുറന്ന അഭിപ്രായത്തിന്‌..

    ReplyDelete
  6. ഉള്ളിലുള്ളതൊരു മഹാസമുദ്രം
    എങ്കിലും വല്ലാത്ത ദാഹം;
    വാക്കിലും നോക്കിലും
    വരള്‍ച്ചയുടെ തീ പടര്‍ന്ന
    ഒരു ജനതയുടെ ദാഹം.

    ReplyDelete