Sunday, August 29, 2010

മറവിദൈവം

ചോദ്യം: രാവിലെ തന്നെ എങ്ങോട്ട് പോണു? 
ഉത്തരം: ചന്തയില്‍ പോണു 
ചോ: എന്തിന്‌ പോണു? 
ഉ:     ഒരു മറവിദൈവത്തെ വാങ്ങണം 
ചോ:  മറവി ദൈവമോ? അതെന്ത് കുന്തം?
ഉ:      കുത്താനൊരുങ്ങുന്നവരുടെ കത്തിപ്പിടിയില്‍ 
         കത്തി പിടിപ്പിച്ചവരുടെ കറുത്ത ചിന്തയില്‍ 
         കറുത്ത ചിന്ത കുരുത്തു വന്ന കലികാലത്തില്‍ 
         പാര്‍ക്കും, 
         മറന്ന്‌ പോകട്ടെ എന്നാര്‍ക്കും!
         കുത്താന്‍ മറന്ന്‌ 
         കത്തി പിടിപ്പിക്കാന്‍ മറന്നെല്ലാവരും 
         കറുത്ത ചിന്ത കുരുത്ത് വരാന്‍ 
         മറന്ന കാലത്തിലെ 
         പൂക്കളെത്തേടി നടക്കും,
         പൂമ്പാറ്റകളായ്  പാറും. 
ചോ:  അത് കൊള്ളാം, 
        എവിടെ കിട്ടും, ഈ മറവിദൈവത്തെ? 
ഉ:     ചന്തയില്‍ കിട്ടാത്തതെന്തുണ്ടിപ്പോള്‍?
ചോ:  നീ വരുന്നതും കാത്തിരിക്കും ഞാന്‍ ഈ പൊരിവെയിലില്‍..
        ചന്തകളില്‍ നിന്ന് ചന്തകളിലേക്ക് പോകുന്ന നീ,
        മടങ്ങി വരുമോ എന്നെങ്കിലും? 
 ഉ:    അല്ല, നിങ്ങളെന്താണ്‌ പുലമ്പുന്നത്? 
        ഞാന്‍ എന്തിനാണ് ചന്തയില്‍ പോണത്?
 ചോ:  ഇത്ര വേഗം മറന്നോ?
         നീ..നീ..ആരാണ്? 
ഉ:     ഓ...മറന്നു 
        തുടങ്ങി വച്ചതെല്ലാം 
        മറന്നു പോകുന്ന 
        ഒരു മറവിദൈവമാണ് ഞാന്‍. 

13 comments:

  1. എല്ലാവരും ഇപ്പോള്‍ മറവി ദൈവത്തെ വാങ്ങാനുള്ള
    തിരക്കിലാണ് .ഈ ഓണക്കാലത് ഏറ്റവും കൂടുതല്‍
    മറവി ദൈവത്തെ വാങ്ങിയതിന്റെ റെക്കോര്‍ഡ്‌ കരുനാഗപ്പള്ളി ക്കാര്‍ക്കാന്

    ReplyDelete
  2. ഹ.. ഹ ..ഈ ബ്ലോഗ്‌ മറന്നിട്ടില്ല..... :)

    ReplyDelete
  3. തുടങ്ങി വച്ചതെല്ലാം
    മറന്നു പോകുന്ന
    ഒരു മറവിദൈവമാണ് ഞാന്‍.

    ReplyDelete
  4. ശ്ശോ! ഞാനിപ്പോഴെന്തിനാ ഇങ്ങോട്ട് വന്നത്? മറന്നു പോയല്ലോ. :)

    ReplyDelete
  5. കൊള്ളാം മറവി ദൈവം.

    ReplyDelete
  6. കറുത്ത ചിന്തകളും കത്തികളും വടിവാളുമൊക്കെ മറക്കാനുള്ള ഉദ്യമങ്ങളൊക്കെ പാതിവെച്ച് മറക്കുകയും വീണ്ടും കാലുഷ്യങ്ങളിലേക്ക് ആണ്ടു പോകയും-പൂമ്പാറ്റയെ മറക്കും- മറക്കാത്തത് ആസുരതമാത്രം-ഒരു പക്ഷേ, മനുഷ്യൻ അടിസ്ഥാനപരമായി അസുരനായതുകൊണ്ടാണോ അങ്ങനെ? നല്ല കവിത,ആവിഷ്കരണത്തിലും ഉള്ളടക്കത്തിലും പുതുമ-പുതുമയില്ലെങ്കിൽ എന്തു പുതുമ, രാമൊഴി?

    ReplyDelete
  7. ഞാനൊരു വേദന മറക്കാനായിട്ടാണു ഇന്നു ബ്ലോഗുകള്‍ തേടിയിറങ്ങിയതു.. എന്റെ മറവിദൈവമെ എന്നെയൊന്നനുഗ്രഹിക്കെണമെ..

    ReplyDelete
  8. ഒന്നും മറക്കാത്തവര്‍ക്കിടയില്‍
    ഒന്നും ഓര്‍ക്കാതെ പോയിട്ട്...

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. മരിച്ചുകൊണ്ടിരിക്കുന്ന ഓര്‍മകളില്‍ ജീവിച്ചുകൊണ്ടിരിക്കുന്നു . ലോകം : പി ഭാസ്കരന്‍

    ReplyDelete
  11. ഇത് എന്ത് മറവി

    ReplyDelete
  12. സ്വയം ചെയ്യേണ്ടത് മറക്കുകയും മറവിയുടെ ഉത്തരവാദിത്തം മറ്റെന്തിലോ ആരോപിക്കുകയും ഒടുവില്‍ അവസാനമില്ലാത്ത മറവിയില്‍ അഭയം തേടുകയും ചെയ്യും മനുഷ്യന്‍.അവതരണത്തിലെ വ്യത്യസ്തത നന്ന്.

    ReplyDelete